ADVERTISEMENT

പ്രമേഹ രോഗികളില്‍ അഞ്ചിലൊരാള്‍ക്കും ഹൃദയത്തെയോ, വൃക്കയെയോ കണ്ണുകളെയോ നാഡീവ്യൂഹത്തെയോ ബാധിക്കുന്ന ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഉണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍. വൈകല്യം വരെ സമ്മാനിക്കാവുന്ന തരത്തിലുള്ള ഇത്തരം സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ നേരത്തെയുള്ള രോഗനിര്‍ണയം സഹായകമാകുമെന്ന് ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ അടുത്തിടെ നടന്ന ഒരു ആരോഗ്യ സെമിനാറില്‍ പ്രമേഹ രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. 

 

ഇന്‍സുലിന്‍, മറ്റ് പ്രമേഹ മരുന്നുകള്‍, സ്വയം നിയന്ത്രണത്തിനുള്ള സാമഗ്രികള്‍ തുടങ്ങിയ അടിസ്ഥാന പ്രമേഹ ചികിത്സാ മാര്‍ഗങ്ങള്‍ എല്ലാവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കണമെന്ന് സെമിനാറില്‍ പ്രസന്റേഷന്‍ നടത്തിയ ഗുരു തേജ് ബഹാദൂര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. എസ്. വി. മധു ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ 500 ദശലക്ഷവും ഇന്ത്യയില്‍ 85 ദശലക്ഷവും പ്രമേഹ രോഗികളാണ് ഉള്ളത്. ഡല്‍ഹി പോലുള്ള മെട്രോ നഗരങ്ങളില്‍ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണെന്നും ഡോ. മധു മുന്നറിയിപ്പ് നല്‍കി. 

 

രക്തത്തിലെ പഞ്ചസാരയോടൊപ്പം രക്ത സമ്മര്‍ദവും കൊളസ്‌ട്രോളും കര്‍ശനമായി നിയന്ത്രിക്കുന്നത് പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ നിയന്ത്രിക്കാന്‍ സഹായകമാണെന്നും സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പ്രമേഹ നിയന്ത്രണത്തില്‍ ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യവും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

 

പോഷകമ്പുഷ്ടവും സന്തുലിതമായതുമായ ഭക്ഷണം, വ്യായാമം, ആവശ്യത്തിന് ഉറക്കം, സമ്മര്‍ദ ലഘൂകരണം, പുകവലി, പുകയില, മദ്യപാനം പോലുള്ള ദുശീലങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയവയും പ്രമേഹ നിയന്ത്രണത്തില്‍ പ്രധാനമാണെന്ന് ഡോ. മധു വിശദീകരിച്ചു. 

English Summary : Over one-fifth diabetic patients have long-term complications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com