ഒമിക്രോണിന് കാരണമായത് കുറഞ്ഞ വാക്സീന്‍ വിതരണമോ?

HIGHLIGHTS
  • സ്പൈക് പ്രോട്ടീനില്‍ മുപ്പതിലധികം ജനിതക വ്യതിയാനങ്ങളാണ് ഒമിക്രോണിന്
  • നിലവിലെ കോവിഡ് വാക്സീനുകളെയെല്ലാം ഒമിക്രോണ്‍ നിഷ്ഫലമാക്കി കളയുമോ എന്ന് ആശങ്ക
breakthrough-infection-and-covid-vaccination
SHARE

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിന്‍റെ വരവ് വൈറസിന്‍റെ ജനിതക വ്യതിയാനം, വാക്സീന്‍ വിതരണം, പുതിയ വകഭേദങ്ങള്‍ക്കെതിരായ പ്രതിരോധശേഷി തുടങ്ങി പല വിഷയങ്ങളില്‍ ആഗോള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ കുറഞ്ഞ തോതിലുള്ള വാക്സീന്‍ വിതരണമാകാം പുതിയ വകഭേദത്തിന്‍റെ ആവിര്‍ഭാവത്തിന് കാരണമായതെന്ന് ഒരു കൂട്ടം പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

കുറഞ്ഞ വാക്സീന്‍ വിതരണം ചില പ്രദേശങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പകരാന്‍ അവസരം നല്‍കുന്നു. വൈറസ് എത്ര കണ്ട് കൂടുതല്‍ പേരിലേക്ക് പകരുന്നോ അത്ര കണ്ട് പുതിയ വകഭേദങ്ങളുണ്ടാകാനുള്ള സാധ്യതയും കൂടും. പുതിയ വകഭേദമായ ഒമിക്രോണ്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ദക്ഷിണ ആഫ്രിക്ക ഉള്‍പ്പെടുന്ന പ്രദേശത്ത് വാക്സീന്‍ കവറേജ് വളരെ കുറവാണ്.  വാക്സീന്‍ വിതരണത്തിലെ ആഗോള അസമത്വമാകാം ഒമിക്രോണ്‍ പിറവിയിലേക്ക് നയിച്ചതെന്ന വാദത്തിന് പിന്നില്‍ ഈ വസ്തുതകളാണ്.

2019ല്‍ ചൈനയിലെ വുഹാനില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത യഥാര്‍ഥ കൊറോണ വൈറസിന് പകരം ആദ്യം എത്തിയത്  D614G എന്ന വകഭേദമാണ്. പിന്നീട് ആല്‍ഫ വകഭേദവും ഡെല്‍റ്റ വകഭേദവുമെത്തി. ബീറ്റ, ഗാമ, ലാംബ്ഡ, മു തുടങ്ങിയ ചില കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്ന പ്രതിരോധശേഷിയെ വെട്ടിച്ചു രക്ഷപ്പെടാനാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വകഭേദങ്ങള്‍ക്കൊന്നും ഡെല്‍റ്റ ഉണ്ടാക്കിയ അത്ര ആഗോള പ്രഭാവം സൃഷ്ടിക്കാന്‍ സാധിച്ചില്ല. 

മുന പോലുള്ള സ്പൈക് പ്രോട്ടീനില്‍ മുപ്പതിലധികം ജനിതക വ്യതിയാനങ്ങളുമായിട്ടാണ് ഒമിക്രോണ്‍ വകഭേദം എത്തുന്നത്. ഇത്  വകഭേദത്തിന് കൂടുതല്‍ വ്യാപനശേഷി നല്‍കുന്നു. വളരെ വേഗത്തില്‍ പടര്‍ന്ന് നിലവിലെ കോവിഡ് വാക്സീനുകളെയെല്ലാം ഒമിക്രോണ്‍ നിഷ്ഫലമാക്കി കളയുമോ എന്ന ആശങ്ക ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.

ആഗോള വാക്സീന്‍ വിതരണത്തിന്‍റെ വേഗവും വ്യാപ്തിയും വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയിലേക്ക് കൂടിയാണ് പുതിയ വകഭേദം വിരല്‍ ചൂണ്ടുന്നത്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങിയപ്പോള്‍ ഒറ്റ ഡോസ് വാക്സീന്‍ പോലും ലഭ്യമാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന പല അവികസിത, വികസ്വസര രാജ്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ലോകത്തിന്‍റെ ശ്രദ്ധ പതിഞ്ഞ് സത്വര നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ വിനാശകാരികളായ കോവിഡ് വകഭേദങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കൂ എന്നും ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു.

English Summary : Are new variants linked to vaccine coverage?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS