പേസ്‌മേക്കർ വച്ചാൽ മൊബൈൽ ഫോൺ പ്രശ്നമാകുമോ; ഡോക്ടറോട് ചോദിക്കാം

HIGHLIGHTS
  • വെബിനാറിൽ പങ്കെടുക്കാൻ +91 9072007498 എന്ന നമ്പറിൽ വിളിക്കുക
qkdoc-webinar-pacemaker-dr-mahesh-nalin-kumar
Photo Credit : Africa Studio / Shutterstock.com
SHARE

താളം തെറ്റിയ ഹൃദയമിടിപ്പിനെ ക്രമീകരിക്കാൻ സഹായിക്കുന്ന ഉപകരണമാണ് പേസ്മേക്കർ (Pacemaker). വിമാനത്താവളത്തിലും മറ്റുമുള്ള മെറ്റൽ ഡിറ്റക്‌ടർ പരിശോധനകൾ പേസ്‌മേക്കറിനെ ദോഷകരമായി ബാധിക്കുമോ, പേസ്‌മേക്കർ ഘടിപ്പിച്ച രോഗികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാമോ തുടങ്ങി ധാരാളം സംശയങ്ങളുണ്ട് പലർക്കും.

നവംബർ 30 വൈകിട്ട് ഏഴിന് സൗജന്യ വെബിനാറിൽ ഇത്തരം സംശയങ്ങൾക്കും പേസ്മേക്കർ ചികിൽസയിലെ നൂതനരീതികളെപ്പറ്റിയുള്ള ചോദ്യങ്ങൾക്കും പത്തനംതിട്ട പരുമല കാർഡിയോളജി സെന്ററിലെ സീനിയർ കൺസൽറ്റന്റും ഹെഡ് ഒാഫ് ഡിപ്പാർട്ട്മെന്റുമായ ഡോ. മഹേഷ് നളിൻ കുമാർ മറുപടി പറയുന്നു.

dr-mahesh-nalin-kumar

ചികിത്സയ്ക്ക് ഓൺലൈൻ വിഡിയോ കൺസൽറ്റേഷൻ സൗകര്യം മെച്ചപ്പെടുത്തുന്നതിന് പുതുമയും സൗകര്യപ്രദമായ സംവിധാനങ്ങളും ഉൾപ്പെടുത്തിയ പതിപ്പുമായി മലയാള മനോരമയുടെ ഓൺലൈൻ ഡോക്ടർ ബുക്കിങ് ആപ്ലിക്കേഷനായ ക്വിക്ഡോക് (www.qkdoc.com). രോഗിയും ഡോക്ടറും തമ്മിലുള്ള ദൂരം ഇല്ലാതാക്കുന്ന പുതിയ സംവിധാനം 2020 ഏപ്രിലിലാണ് ആരംഭിച്ചത്. ഇതിനകം ഏറെപ്പേർ ഉപയോഗപ്പെടുത്തി. ആശുപത്രി/ക്ലിനിക് ബുക്കിങ്, കസ്റ്റമർ കെയർ സഹായം തുടങ്ങിയവയ്ക്കും ഒട്ടേറെപ്പേർ കോവിഡ് കാലത്ത് ക്വിക്ഡോക് സേവനം തേടി.

മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം അനായാസം ഉപയോഗിക്കാമെന്നതും ക്വിക്ഡോക് ആപ്പിനെ പ്രിയങ്കരമാക്കുന്നു. വിദഗ്ധ ഡോക്ടർമാരെ കണ്ടെത്തി കൺസൽറ്റേഷന് അനുയോജ്യ സമയം ബുക്ക് ചെയ്യാൻ നവീകരിച്ച ആപ്പിൽ സംവിധാനമുണ്ട്. മരുന്നിന്റെ കുറിപ്പ്‌ രോഗികൾക്ക് അയയ്ക്കാൻ ഡോക്ടർക്കും സാധിക്കും. കൺസൽറ്റേഷൻ ഫീസും ആപ്പിലൂടെ അടയ്ക്കാം.

കേരളത്തിലെ 500 ൽ ഏറെ പ്രമുഖ ആശുപത്രികളുടെയും വിവിധ സ്‌പെഷലൈസേഷനുകളിലായി 6000 ൽ ഏറെ ഡോക്ടർമാരുടെയും സേവനം ക്വിക്ഡോക്കിൽ ലഭ്യമാണ്. 2016 ൽ സേവനം ആരംഭിച്ച ആപ് നിലവിൽ ഒന്നര ലക്ഷത്തിലധികം ആളുകളാണ് പ്രയോജനപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് ക്വിക്ഡോക് ആപ് (QKDOC App) ഡൗൺലോഡ് ചെയ്യാം. 

Content Summary : Malayala Manorama QKDOC App Pacemaker and latest treatments - Free Webinar - 30 November 2021, 7 PM

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA