ഒമിക്രോണ്‍ ഭീതി: കോവിഡ് ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കേണ്ടത് ആരെല്ലാം

pneumococcal-vaccine-to-be-part-universal-immunization-programme
Image Credits : Tong_stocker / Shutterstock.com
SHARE

കോവിഡിന്‍റെ അപകടകരമായ ഘട്ടം നാം പിന്നിട്ടു എന്ന് കരുതിയിരിക്കുമ്പോഴാണ് ഭീതി പരത്തി കൊണ്ട് ഒമിക്രോണ്‍ എന്ന പുതിയ വകഭേദം എത്തുന്നത്. ഇന്ത്യയില്‍ ഇനിയും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെങ്കിലും ആരോഗ്യ സംവിധാനങ്ങളെല്ലാം മുള്‍മുനയില്‍ തന്നെയാണ്. ഒമിക്രോണിനെതിരെ നിലവിലെ വാക്സീനുകള്‍ കാര്യക്ഷമമാണോ എന്ന കാര്യത്തില്‍ നിര്‍മാണ കമ്പനികള്‍ പോലും സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു. ഈയവസ്ഥയില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് പലരും. 

വാക്സീനുകള്‍ കോവിഡ് രോഗതീവ്രതയും മരണങ്ങളും കുറയ്ക്കാന്‍ സഹായകമാണെങ്കിലും മാസങ്ങള്‍ പിന്നിടുമ്പോൾ  ഇവ നല്‍കുന്ന പ്രതിരോധം കുറഞ്ഞു വരുമെന്ന് മുംബൈ വോറ ക്ലിനിക്കിലെ ചെസ്റ്റ് ഫിസിഷന്‍ ഡോ. അഗം വോറ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ശരീരത്തിലെ ആന്‍റിബോഡി തോത് പരിശോധിക്കുക വഴി പ്രതിരോധ സംവിധാനം പുതിയ വകഭേദത്തെ നേരിടാന്‍ എത്ര മാത്രം സജ്ജമാണെന്ന് അറിയാന്‍ കഴിയുമെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. ഈ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് പ്രത്യേകിച്ച് രോഗസാധ്യത കൂടുതലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് എടുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഒമിക്രോണ്‍ വാക്സീനുകളെ നിഷ്ഫലമാക്കുമോ എന്ന ആശങ്കയ്ക്കിടയിലും വികസിത രാജ്യങ്ങളില്‍ പലതിലും ബൂസ്റ്റര്‍ ഡോസുകളുടെ വിതരണം തുടരുന്നുണ്ട്. പ്രതിരോധ ശേഷി കുറഞ്ഞു വരുന്ന ശരീരത്തിന് പുതിയ വകഭേദം ഉയര്‍ത്തുന്ന ഭീഷണികള്‍ക്കിടയില്‍ എന്തെങ്കിലും തരത്തിലുള്ള സംരക്ഷണം നല്‍കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് കഴിഞ്ഞേക്കുമെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ കരുതുന്നു. അര്‍ബുദ രോഗബാധിതര്‍, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയ്ക്ക് വിധേയമാകുന്നവര്‍, സ്റ്റിറോയ്ഡുകളും ഇമ്മ്യൂണോസപ്രസന്‍റുകളും എടുക്കുന്നവര്‍, 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹ രോഗികള്‍, വൃക്ക രോഗികള്‍, കരള്‍ രോഗികള്‍ എന്നിങ്ങനെ പ്രതിരോധ ശേഷിയില്‍ പ്രശ്നങ്ങളുള്ള എല്ലാ വിഭാഗങ്ങള്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാവുന്നതാണ്. 

പുതിയ വകഭേദം വാക്സീനുകളുടെ പ്രവര്‍ത്തനത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് കരുതുന്നത്. അനാവശ്യ ഭയത്തിന് പകരം ജാഗ്രതയാണ് വേണ്ടതെന്ന് ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ വിദഗ്ധര്‍ വീണ്ടും ഓര്‍മിപ്പിക്കുന്നു. 

English Summary : These are the people who need a COVID booster dose

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA