ADVERTISEMENT

കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ തങ്ങളുെടെ വാക്സീന്‍ ഫലപ്രദമാണോ എന്ന് ഉറപ്പില്ലെന്ന് നിര്‍മാതാക്കളായ ഫൈസര്‍, ബയോഎന്‍ടെക് കമ്പനികള്‍. എന്നാല്‍ ഈ പുതിയ വകഭേദത്തിനെതിരെ ഫലപ്രദമായ വാക്സീന്‍ 100 ദിവസത്തിനകം വികസിപ്പിക്കുമെന്ന് ഇരു കമ്പനികളും ഉറപ്പു നല്‍കുന്നു. 

 

ദക്ഷിണാഫ്രിക്കയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത B.1.1.529 എന്ന ഒമിക്രോണ്‍ വകഭേദം ആശങ്ക പരത്തുന്ന വകഭേദമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ബോട്സ്വാന, ബെല്‍ജിയം, ഹോങ് കോങ്, ഇസ്രായേല്‍,  ഓസ്ട്രേലിയ, ഇറ്റലി, ജര്‍മനി, നെതര്‍ലാന്‍ഡ്സ്, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

വരുന്ന രണ്ടാഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണിനെ സംബന്ധിച്ച കൂടുതല്‍ ഡേറ്റ പ്രതീക്ഷിക്കുന്നതായി ഫൈസറും ബയോ എന്‍ടെക്കും അറിയിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒമിക്രോണ്‍ വകഭേദത്തിന് നിലവിലെ വാക്സീനെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കുമോ എന്നത് പറയാനാകൂ. ഒരു വേള, ഈ വകഭേദം വാക്സീനെ വെട്ടിച്ച് രക്ഷപ്പെട്ടാല്‍ പുതിയ വാക്സീന്‍ ഉടനെ നിര്‍മിക്കാനാകുമെന്ന പ്രതീക്ഷയും  കമ്പനികള്‍ പങ്കുവച്ചു. 

 

അതേ സമയം ഒമിക്രോണിനെതിരെ ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ വികസിപ്പിക്കുമെന്ന് മൊഡേണയും  പ്രഖ്യാപിച്ചു. നിലവിലെ വാക്സീന്‍റെ ഉയര്‍ന്ന ഡോസ് നല്‍കുന്നതും മൊഡേണ പരിഗണിക്കുന്നുണ്ട്. ലോകമെങ്ങും ഒമിക്രോണ്‍ വകഭേദം പുതിയ ആശങ്കകള്‍ക്ക് കാരണമായിട്ടുണ്ട്.  അമേരിക്ക, കാനഡ തുടങ്ങി പല രാജ്യങ്ങളും ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജപ്പാന്‍, ഇസ്രായേല്‍, തുര്‍ക്കി, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ അടക്കമുള്ള രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.  ഇന്ത്യയിലും ഒമിക്രോണിനെതിരെ ജാഗ്രതയോടെയുള്ള നടപടികള്‍ വിമാനത്താവങ്ങളിലടക്കം സ്വീകരിച്ചിട്ടുണ്ട്.

English Summary : Not sure whether vaccine will work against Omicron variant, says Pfizer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com