‘മരുന്ന് ആഹാരമല്ല’; വിദ്യാർഥികൾക്കായി അഖില കേരള പോസ്റ്റർ മേക്കിങ് മത്സരം

medicine-pills
SHARE

ഡോക്ടറുടെ നിർദ്ദേശം ഇല്ലാതെ ആവശ്യത്തിനും അനാവശ്യത്തിനും മരുന്ന് വാങ്ങി കഴിക്കുകയും, രോഗം മൂർച്ഛിക്കാൻ കാരണമാവുകയും, അതുവഴി വൈദ്യ ശാസ്ത്രത്തിനു തന്നെ പേരുദോഷം വരുകയും ചെയ്യുന്ന സന്ദർഭങ്ങളുണ്ട്. ഈ അവസരത്തിലാണ് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനു ‘മരുന്ന് ആഹാരമല്ല’ എന്ന പേരിൽ ഹൈ സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി അഖില കേരള പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിക്കുന്നത്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) കോഴിക്കോട് ജില്ലാ കമ്മിറ്റിയും മുക്കം കെഎംസിടി ആയുർവേദ കോളജും ചേർന്നാണ് ഇതു സംഘടിപ്പിക്കുന്നത്.

3000, 2000, 1000 രൂപ വീതമാകും യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. പുറമേ AMAI കോഴിക്കോട് ജില്ലയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുന്നതിൽ 

നിയമാവലി

∙ ഹൈ സ്കൂൾ അല്ലെങ്കിൽ ഹയർ സെക്കൻഡറി വിദ്യാർഥി ആയിരിക്കണം

∙ പോസ്റ്റർ വിഷയത്തിലൂന്നിയുള്ളതാകണം

∙ വരച്ചതോ, ഡിജിറ്റലോ ആവാം

∙ പോസ്റ്റർ നിർമാണ ശേഷം അതിന്റെ ചിത്രവും, പേര്, സ്കൂൾ, ക്ലാസ്സ്‌, പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ 9037844430 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുക

∙ അവസാന തിയതി 2021 ഡിസംബർ 15

∙ കമ്മിറ്റിയുടെ തീരുമാനം അന്തിമം

വളർന്നു വരുന്ന തലമുറയിലെ കുട്ടികളാണ് നാളത്തെ പൗരന്മാർ. അതുകൊണ്ട് രോഗത്തിന്റെയും, ചികിത്സയുടേയുമൊക്കെ പ്രാധാന്യം അവർ മനസിലാക്കുക, ഇത്തരത്തിലുള്ള തെറ്റായ പ്രവണതകളിലേക്ക് കുട്ടികൾ കടന്നു പോകുന്നത് ചെറുപ്പത്തിലേ തടയുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ കമ്മിറ്റിയും, KMCT ആയുർവേദ മെഡിക്കൽ കോളേജും ഒന്നിച്ചു ഇങ്ങനെയൊരു പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്.

English Summary : Poster making competition

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA