അത്ര നിസ്സാരമായി കാണേണ്ട മറുകുകളെ; മെലനോമ കാന്‍സറായി മാറാം, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

melanoma
Photo credit : Africa Studio / Shutterstock.com
SHARE

ശരീരത്തില്‍ മറുകുകള്‍ ഇല്ലാത്തവര്‍ കുറവായിരിക്കും. ചിലര്‍ക്ക് ചില്ലറ സൗന്ദര്യ പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറുകുകളെ പേടിക്കേണ്ട ഒന്നായി പലരും കണക്കാക്കിയിട്ടുണ്ടാകില്ല. എന്നാല്‍ ചില മറുകുകള്‍ ചര്‍മത്തെ ബാധിക്കുന്ന അപകടകരമായ അര്‍ബുദമായ മെലനോമയായി മാറാമെന്ന് ത്വക്ക്‌രോഗ വിദഗ്ധര്‍ പറയുന്നു. ചര്‍മത്തിലെ അര്‍ബുദം കൊണ്ടുണ്ടാകുന്ന മരണങ്ങളില്‍ ഭൂരിപക്ഷവും മെലനോമ ബാധിച്ചാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയും ചൂണ്ടിക്കാട്ടുന്നു. 

പാവത്താന്മാരെന്ന് കരുതി നാം അവഗണിക്കുന്ന മറുകുകള്‍  ജീവന്‍തന്നെ എടുക്കാവുന്ന മെലനോമയായി മാറാമെന്ന് ഹണ്ട്‌സ്മാന്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ റോബര്‍ട്ട് ജഡ്‌സണ്‍ ടോറസ് അടുത്തിടെ ഇലൈഫ് മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം മുന്നറിയിപ്പ് നല്‍കുന്നു. സൂര്യ രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കാന്‍ അവയ്ക്ക് തവിട്ട് നിറം നല്‍കുന്ന കോശങ്ങളാണ് മെലനോസൈറ്റുകള്‍. മെലനോസൈറ്റുകള്‍ ഉണ്ടാക്കുന്ന ട്യൂമറുകളാണ് മറുകുകളും മെലനോമകളും. മെലനോസൈറ്റുകളുടെ ഡിഎന്‍എ ശ്രേണിയിലുണ്ടാകുന്ന ബിആര്‍എഎഫ് ജനിതക വ്യതിയാനങ്ങള്‍ 75 ശതമാനം മറുകുകളിലും 50 ശതമാനം മെലനോമകളിലും കാണപ്പെടുന്നതായി പഠനറിപ്പോര്‍ട്ട് പറയുന്നു. 

മെലനോസൈറ്റുകള്‍ക്ക്  BRAFV600E  വ്യതിയാനം മാത്രം ഉണ്ടാകുമ്പോള്‍ കോശത്തിന്റെ വിഭജനം നിന്ന് അവ മറുകായി മാറുന്നെന്നും ഇതേ  BRAFV600E  വ്യതിയാനത്തിനൊപ്പം മറ്റു ചില വ്യതിയാനങ്ങള്‍ കൂടി വരുമ്പോള്‍ അനിയന്ത്രിതമായി വിഭജിച്ച് അവ മെലനോമയായി മാറുന്നുവെന്നുമാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അധികമായി വരുന്ന വ്യതിയാനങ്ങളല്ല മറിച്ച് വിവിധ പരിസ്ഥിതികള്‍ ചെലുത്തുന്ന സ്വാധീനമാണ് മെലനോസൈറ്റുകളെ മെലനോമയെന്ന അര്‍ബുദ കോശങ്ങളാക്കുന്നതെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. 

മെലനോമയുടെ ലക്ഷണങ്ങള്‍

മറുക് മെലനോമയായി മാറുമോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങളെ കരുതിരിയിക്കണമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

1. ഓരോ പകുതിയിലും മറുക് ഓരോ വിധത്തിലാണോ കാണപ്പെടുന്നതെന്ന് പരിശോധിക്കണം. 

2. മറുകിന്റെ വശങ്ങള്‍ പരുപരുത്തതും ക്രമരഹിതവുമാണോ ?

3. മറുകിന്റെ നിറത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ടോ. ?

4. മറുക് വലുതാകുന്നുണ്ടോ ?

5. മറുക് പുറത്തേക്ക് കൂടുതല്‍ തള്ളി വരുകയോ വലിപ്പത്തിനൊപ്പം രൂപവും  മാറുന്നുണ്ടോ എന്നും പരിശോധിക്കുക. 

6. മറുകില്‍ വേദനയുണ്ടാകുന്നുണ്ടോ?

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ചര്‍മരോഗ വിദഗ്ധന്റെ അടുത്തെത്തി വിശദമായ പരിശോധനകള്‍ക്ക് വിധേയമാകേണ്ടതാണ്.  

English Summary : Why Moles Sometimes Become Melanomas?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA