ADVERTISEMENT

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭാരതത്തിലെ പ്രമേഹ തലസ്ഥാനം ഇപ്പോഴും കേരളം തന്നെയാണ്. പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്നതിലും പ്രമേഹരോഗം ഉള്ളവരിൽ ഹൃദ്രോഗം, വൃക്ക രോഗങ്ങൾ വർധിക്കുന്നതിലും കേരളം തന്നെയാണ് മുന്നിൽ. പ്രമേഹം ചികിത്സിക്കുന്ന ഡോക്ടർമാർ ഇത് ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കണമെന്നും ഡോ. ശശി തരൂർ പറഞ്ഞു. ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ നടത്തി വരുന്ന ലോകോത്തര നിലവാരമുള്ള പ്രമേഹ ഗവേഷണങ്ങൾ ശശി തരൂർ അഭിനന്ദിക്കുകയും അതു കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

diabetes21

പി. കേശവദേവ് ട്രസ്റ്റും, ജ്യോതിദേവ്സ് ഡയബറ്റിസ് ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ഒരു മാസം നീണ്ടു നിന്ന പ്രമേഹമാസ ബോധവൽക്കരണ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 20 വർഷങ്ങളായാണ് കേശവദേവ് ട്രസ്റ്റ് പ്രമേഹ ബോധവൽക്കരണ പരിപാടികൾ നടത്തി വരുന്നത്. കേശവദേവ് ട്രസ്റ്റ് സംഘടിപ്പിച്ച 44 ഓളം പ്രമേഹത്തിനെതിരെയുള്ള ബോധവൽക്കരണ പരിപാടികളിലൂടെ ലക്ഷങ്ങളിലേക്കാണ് വ്യായാമം, ഭക്ഷണക്രമീകരണം, കൃത്യമായ രക്ത പരിശോധന തുടങ്ങിയ ആരോഗ്യ സന്ദേശങ്ങൾ എത്തിക്കുവാൻ സാധിച്ചത്. 

 

സമാപന സമ്മേളനം തിരുവനന്തപുരം പി. കേശവദേവ് ഹാളിൽ നടന്ന ഹൈബ്രിഡ് JPEF തുടർവിദ്യാഭ്യാസ പരിപാടിയായിരുന്നു. 425 ഓളം ഡോക്ടർമാർ ഹൈബ്രിഡ് സമ്മേളനത്തിൽ പങ്കെടുത്തു. ലോകപ്രമേഹമാസ പരിപാടികളുടെ മുഖ്യസംഘാടക ഗോപിക കൃഷ്ണൻ സ്വാഗതം പറഞ്ഞു. ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അരുൺ ശങ്കർ, ഡോ. ആശാ ആഷിക്ക്, ഡോ. ഗോപിനാഥൻ നായര്‍, ഡോ. ആനന്ദ് പിള്ള, ഡോ. ശ്യാം സുന്ദർ, ഡോ. സുമേഷ് രാജ്, ഡോ. ബെന്നി പി. വി, ഡോ. സുനിൽ പ്രശോഭ് എന്നിവർ "ഏവർക്കും പ്രമേഹ പരിരക്ഷ: ഇപ്പോൾ സാധിച്ചില്ലെങ്കിൽ ഇനി എപ്പോൾ?" എന്ന വിഷയത്തിലെ സാമ്പത്തിക, സാമൂഹിക, വൈദ്യശാസ്ത്ര, ഗവേഷണ സാധ്യതകൾ ചർച്ച ചെയ്തു.

English Summary : Diabetes and related diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com