ADVERTISEMENT

ലോകത്ത് നിരവധി പേരെ ബാധിക്കുന്ന രോഗമാണ് പക്ഷാഘാതം (stroke). ഹൃദയധമികൾ ഇടുങ്ങുന്നതു മൂലം രക്തചംക്രമണവും തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണവും തടസ്സപ്പെടുന്നത് പക്ഷാഘാത സാധ്യത കൂട്ടും. ആരോഗ്യകരമായ ഭക്ഷണക്രമവും, വർക്കൗട്ടും ശീലമാക്കുക. പുകവലി, മദ്യപാനം ഇവ ഒഴിവാക്കുക. പതിവായി വൈദ്യപരിശോധന നടത്തുക ഇതെല്ലാം രോഗസാധ്യത കുറയ്ക്കും. ഭക്ഷണത്തിന്റെ കാര്യമെടുത്താൽ പക്ഷഘാതസാധ്യത പകുതിയായി കുറയ്ക്കുന്ന ഒരു ഫലമുണ്ട്. പെയർ ആണ് സ്ട്രോക്കിൽ നിന്നു സംരക്ഷണം നൽകുന്ന പഴം. സസ്യസംയുക്തങ്ങളായ കറ്റേച്ചിനും ധാരാളം ഫൈബറും അടങ്ങിയ പെയർ പക്ഷാഘാതം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഹാർവഡ് ഗവേഷകരാണ് കണ്ടെത്തിയത്. 

 

ആപ്പിൾ, കൊക്കോ എന്നീ പഴങ്ങളിലും കറ്റേച്ചിൻ ഉണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തം കട്ടപിടിയ്ക്കുന്നതു തടയാനും സഹായിക്കും. 

 

ഫൈറ്റോകെമിക്കലുകൾ ധാരാളം അടങ്ങിയ പഴങ്ങൾ സ്ട്രോക്കിനുള്ള സാധ്യത കുറയക്കുമെന്ന് ഡച്ച് ഗവേഷകർ 2011 ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. വെള്ള നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ഉദാഹരണത്തിന് ആപ്പിള്‍ –സ്ട്രോക്കിനെതിരെ ഫലപ്രദമാണെന്ന് പഠനത്തിൽ തെളിഞ്ഞു. ശരാശരി 41 വയസ്സുള്ള 20,000 പേരിലാണ് ഈ പഠനം നടത്തിയത്. ഇവർക്കാർക്കും ഹൃദ്രോഗചരിത്രം ഉണ്ടായിരുന്നില്ല. ഭക്ഷ്യനാരുകളും ധാരാളം അടങ്ങിയ ആപ്പിളും പെയറും ആണ് പഠനവിധേയമാക്കിയത്. 

 

പത്തു വർഷത്തെ ഫോളോ അപ്പ് കാലയളവിൽ 233 പേർക്ക് സ്ട്രോക്ക് വന്നതായി കണ്ടു. വെള്ളനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം കഴിച്ചവരില്‍ രോഗ സാധ്യത 52 ശതമാനം കുറവാണെന്നും പഠനത്തിൽ തെളിഞ്ഞു. 

 

ദിവസവും വെള്ളനിറമുള്ള പഴങ്ങളും പച്ചക്കറികളും 25 ഗ്രാം വീതം കഴിക്കുന്നവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 9 ശതമാനം കുറവാണെന്നു കണ്ടു. മെഡിറ്ററേനിയൻ ഭക്ഷണരീതി പിന്തുടരുന്നവരിലും സ്ട്രോക്ക് വരാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ തെളിയിക്കുന്നു.

English Summary : Stroke: Study says a white fleshy fruit is capable of lowering risk by 52 per cent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com