ADVERTISEMENT

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ചുമയ്ക്കും ശ്വാസംമുട്ടലിനും കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം കാരണമാകാമെന്ന് ഡോക്ടര്‍മാര്‍. ശ്വാസകോശനാളിയുടെ മേല്‍ഭാഗത്ത് അണുബാധയും നീര്‍ക്കെട്ടും ഉണ്ടാക്കുന്ന ഒമിക്രോണ്‍ കുട്ടികളില്‍ പട്ടി കുരയ്ക്കുന്നതിന് സമാനമായ ശബ്ദത്തിലുള്ള ചുമയാണ് ഉണ്ടാക്കുകയെന്ന് മയോ ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രൂപ് അഥവാ ലാരിഞ്ചോട്രക്കിയോബ്രോങ്കൈറ്റിസ് എന്നാണ് ഇത്തരം ചുമയ്ക്ക് പറയുക.  

 

കുട്ടികളുടെ ശ്വാസകോശ നാളി ഇടുങ്ങിയതായതിനാല്‍ ചെറിയ അണുബാധ മതി അവ അടയാനും ശ്വാസമെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കാനും. രണ്ടു വയസ്സിനു താഴെയുള്ള കോവിഡ് രോഗികളില്‍ പലര്‍ക്കും ഈ ലക്ഷണം കാണപ്പെടാറുണ്ടെന്ന് അലബാമയിലെ ഡോ. പെയ്‌ലി സൂങ്ങും പറയുന്നു. മറ്റ് കോവിഡ് വകഭേദങ്ങളില്‍ ഇത്തരമൊരു രോഗലക്ഷണം കാണപ്പെട്ടിരുന്നില്ല. ചുമയ്ക്ക് പുറമേ വലിവും ഉണ്ടാക്കുന്ന ബ്രോങ്കിയോലൈറ്റിസും ഒമിക്രോണ്‍ മൂലമുണ്ടാകുന്നതായി പെയ്‌ലി കൂട്ടിച്ചേര്‍ത്തു. 

 

ക്രൂപ് വളരെ എളുപ്പം കണ്ടെത്താവുന്ന തരം ചുമയാണെന്ന് ന്യൂ ഓര്‍ലിയന്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോ. മാര്‍ക് ക്ലിനെയും പറയുന്നു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ വാക്സീന്‍ വിതരണം ആരംഭിക്കാത്തതിനാല്‍ ഈ പ്രായവിഭാഗത്തിലുള്ള കോവിഡ് കേസുകള്‍ അമേരിക്കയില്‍ ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്.

English Summary : The Omicron variant appears to cause croup, a barking cough, in some children under 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com