കിടപ്പു രോഗിയുടെ പരിചരണം; ശയ്യാവ്രണം തടയാനും ട്യൂബിലൂടെ ഭക്ഷണം നൽകുമ്പോഴും അറിയേണ്ടത്

palliative care
Photo Credit : Photographee.eu / Shutterstock.com
SHARE

കിടപ്പുരോഗികളുടെ ശരിയായ പരിചരണത്തെ സംബന്ധിച്ച് പലർക്കും ആശങ്കളേറെയാണ്. ട്യൂബിലൂടെ നൽകുന്ന ഭക്ഷണത്തെ സംബന്ധിച്ചും ഒരേ കിടപ്പിൽ ഉണ്ടാകുന്ന മുറിവുകളെ സംബന്ധിച്ചുമൊക്കെ രോഗിയെ പരിചരിക്കുന്നവർക്ക് സംശയങ്ങളുമുണ്ടാകും. ശയ്യാവ്രണം ഒഴിവാക്കാനും ട്യൂബിലൂടെ ഭക്ഷണം നൽകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

ശയ്യാവ്രണം തടയാൻ

∙ചുളിവില്ലാത്ത, വൃത്തിയുള്ള വിരിയുള്ള ബെഡിൽ മാത്രം കിടത്തുക.

∙സ്വയം തിരിഞ്ഞു കിടക്കാൻ സാധിക്കാത്തവരാണെങ്കിൽ ഓരോ രണ്ടു മണിക്കൂറിലും തിരിച്ചു കിടത്തണം. ഇതിനായി തലയണയുടെ സഹായം ഉപയോഗപ്പെടുത്താം. ശരീരത്തില്‍ ഒരേ സ്ഥാനത്ത് ദീർഘനേരം മർദം ഏൽക്കുന്നതും തന്മൂലം രക്തയോട്ടം കുറയുന്നതും തടയാനാണിത്.

∙മുഷിയുന്നതിനനുസരിച്ച് ഉണങ്ങിയ ഡയപ്പറുകൾ മാറ്റിക്കൊടുക്കണം. ദീർഘനേരം മൂത്രത്തിലും ശരീരസ്രവങ്ങളിലും കിടക്കുന്നതും ശയ്യാവ്രണം വരുത്തും. 

∙എയർമാട്രസുകൾ ബെഡ് സോർ വരാതെ സംരക്ഷിക്കാൻ ഏറെ ഉപകാരപ്രദമാണ്.

∙രോഗിയെ ചരിച്ചോ, കമിഴ്ത്തിയോ കിടത്തി പുറം മസാജ് ചെയ്തു കൊടുക്കുന്നത് രക്തചംക്രമണം വർധിപ്പിക്കാൻ സഹായിക്കും. 

∙മസാജിനായി ആദ്യം പുറവും പ്രത്യേകിച്ച് ശയ്യാവ്രണം ഏറ്റവും കൂടുതൽ കണ്ടു വരുന്ന ഇടുപ്പെല്ലിന്റെ പുറകു വശവും നന്നായി തുടച്ചു വൃത്തിയാക്കി ഈർപ്പം കളയണം. അതിനു ശേഷം ടാൽക്കം പൗഡർ, യൂഡികൊളോൺ ഇവയിലേതെങ്കിലും അൽപം തടവി വൃത്താകൃതിയിൽ ഇരു കൈപ്പത്തികളും ഉപയോഗിച്ച് നന്നായി മസാജ് ചെയ്യണം. താഴെ നിന്ന് നട്ടെല്ലിന്റെ വശത്തുകൂടെ മുകളിലേക്കും ൈകപ്പലകകൾ  എത്തിയാൽ അതേ പോലെ താഴേക്കുമാണ് മസാജ് ചെയ്യേണ്ടത്. 

ട്യൂബിലൂടെ ഭക്ഷണം

ട്യൂബിലൂടെ ഭക്ഷണം കൊടുക്കുന്ന കിടപ്പു രോഗികളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

∙ഓരോ തവണ ഭക്ഷണം കൊടുക്കുന്നതിനു മുൻപും ട്യൂബ് ആമാശയത്തിനുള്ളിൽ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തുക. ഇതിനായി ഒരു സിറിഞ്ച് ഉപയോഗിച്ച് വയറ്റിനുള്ളിെല ദ്രാവകം പുറത്തേക്ക് അൽപം വലിച്ചു നോക്കാവുന്നതാണ്. ആമാശയത്തിലെ സ്രവങ്ങൾ തിരികെ വരുന്നുണ്ടെങ്കിൽ ട്യൂബിന്റെ അറ്റം ആമാശയത്തിലാണെന്ന് ഉറപ്പാക്കാം. 

∙അറ്റത്തെ അടപ്പ് മാറ്റി ട്യൂബിന്റെ അറ്റം ഒരു ചെറിയ ടംബ്ലറിലെ വെള്ളത്തിൽ മുക്കിനോക്കിയാലും ഇത് ഉറപ്പാക്കാം. കുമിളകൾ വരുന്നില്ലെങ്കിൽ ട്യൂബ് ആമാശയത്തിലാണെന്നും കുമിളകൾ വന്നാൽ ശ്വാസകോശത്തിലാണെന്നും മനസ്സിലാക്കാം. 

∙ഭക്ഷണം കൊടുക്കുന്നതിനു മുൻപ് ആദ്യം അൽപം െവള്ളം ട്യൂബിലൂടെ സിറിഞ്ചു വഴി കൊടുക്കണം. ട്യൂബിന്റെ അകവശം ഒന്ന് വൃത്തിയാക്കാനാണിത്. പിന്നീട് ദ്രവരൂപത്തിലൂള്ള ഭക്ഷണം കൊടുത്തശേഷം വീണ്ടും അൽപം വെള്ളം കൊടുക്കണം.

∙ട്യൂബ് വഴി ഭക്ഷണം കൊടുക്കുമ്പോൾ സിറിഞ്ച് വഴി അകത്തേക്ക് തള്ളി കൊടുക്കരുത്. പകരം സിറിഞ്ചിന്റെ പിസ്റ്റൺ മാറ്റി ബാരലിൽ ഒഴിച്ചു കൊടുത്ത് പൊക്കിപ്പിടിച്ചു കൊടുത്താൽ മതി. തനിയേ താഴോട്ട് പൊയ്ക്കോളും. 

പ്രാണികൾ കടിച്ചാൽ

∙കടിയേറ്റ സ്ഥലം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകണം. കടിയേറ്റ് വീർത്ത സ്ഥലത്ത് ഐസ് പാക്കോ തണുത്ത വെള്ളത്തിൽ മുക്കിയ തുണിയോ വയ്ക്കുന്നത് വേദനയും വീക്കവും കുറയാൻ സഹായിക്കും. 

∙കാലിലും മറ്റും കടിയേറ്റാൽ കാൽ ഉയർത്തി വയ്ക്കുന്നത് വീക്കം കുറയാൻ സഹായിക്കും. ചൊറിച്ചിൽ ഉണ്ടാകുമ്പോൾ ചെറുതായി ചൊറിയുന്നതിൽ തെറ്റില്ലെങ്കിലും അമിതമായി അമർത്തി ചൊറിയുകയോ മുറിവുണ്ടാക്കുകയോ ചെയ്യരുത്. 

English Summary : Palliative care day 2022

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS