ADVERTISEMENT

കൗമാരപ്രായത്തിൽ കുട്ടികളുടെ വളർച്ചയിൽ ഒരു കുതിപ്പ് (growth spurt) ഉണ്ടാകുന്നു. പൊതുവേ പെൺകുട്ടികളെ അപേക്ഷിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടാണ് ആൺകുട്ടികളിൽ ഈ വളർച്ചക്കുതിപ്പ് തുടങ്ങുന്നത്. ആൺകുട്ടികളിൽ ലൈംഗികവളർച്ച തുടങ്ങുന്നതും പെൺകുട്ടികളെ അപേക്ഷിച്ച് രണ്ടു വർഷം കഴിഞ്ഞിട്ടാണ്. അതായത്, 10–14 വയസ്സിനിടയിൽ. ഇതിന്റെ ഭാഗമായി ആൺകുട്ടികളിൽ ഉയരവും തൂക്കവും കൂടുന്നു. ശരീരത്തിലെ പേശികൾ കൂടുതല്‍ വലുപ്പം വയ്ക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നു. ശരീരത്തിൽ പുരുഷന്മാരുടേതുപോലുള്ള രോമവളർച്ച ഉണ്ടാകുന്നു. ശബ്ദം മുതിർന്ന ആളുടേതായി മാറുന്നു. പെനിസും(penis) വൃഷണങ്ങളും വലുതാകുന്നു. 

 

ലൈംഗിക വളർച്ച തുടങ്ങുമ്പോൾ ഉറക്കത്തിൽ സ്വമേധയാ ശുക്ലം പുറത്തു വരുന്നത് സാധാരണമാണ്. ഹോർമോണുകളുടെ അളവിലുള്ള വ്യത്യാസങ്ങൾ കാരണം ചിലപ്പോൾ ആൺകുട്ടികളിൽ ഈ പ്രായത്തിൽ സ്തനങ്ങളുടെ വലുപ്പം കൂടുന്നത് കാണാറുണ്ട്. അതുപോലെ കൊഴുപ്പിന്റെ അളവിനനുസരിച്ച് സ്ത്രൈണശരീരപ്രകൃതി ഉണ്ടാകുന്നതും കാണാറുണ്ട്. 

 

പലപ്പോഴും ഇത്തരം ശാരീരികമാറ്റങ്ങൾ കുട്ടികളിൽ പരിഭ്രാന്തി ഉണ്ടാക്കിയേക്കാം. ഇത്തരം മാറ്റങ്ങൾ താൽക്കാലികം ആണ് എന്ന് കുട്ടികളെ മനസ്സിലാക്കേണ്ടതുണ്ട്. കൗമാരപ്രായത്തിൽ ഉണ്ടാകുന്ന വളർച്ചക്കുതിപ്പ് എല്ലാ കുട്ടികളിലും ഒരുപോലെയല്ല ഉണ്ടാകുന്നത്. ചില കുട്ടികൾ നേരത്തേ വളരാൻ തുടങ്ങുന്നു. ഇങ്ങനെയുള്ള കുട്ടികളിൽ കൗമാരപ്രായം തുടങ്ങുന്ന ഘട്ടത്തിൽത്തന്നെ വലുപ്പവും ഉയരവും കൂടുന്നു. എന്നാൽ, ചില കുട്ടികൾക്കു കൗമാരപ്രായത്തിന്റെ അവസാനഘട്ടം എത്തുമ്പോൾ മാത്രം വളർച്ച കൂടുന്നവരാണ്. ചില കുട്ടികൾ കുറേശ്ശെയായി വളർച്ച പൂർത്തിയാക്കുന്നു. നേരത്തേ ഉയരവും വലുപ്പവും ഒക്കെ കൂടുന്നത് പലപ്പോഴും കുട്ടികൾ പ്രയാസവും ഉണ്ടാക്കാറുണ്ട്. അതുപോലെ വൈകി വളരുന്ന കുട്ടികളിലും അതേക്കുറിച്ച് മനഃപ്രയാസം ഉണ്ടാകാറുണ്ട്. ആത്യന്തികമായി ഒരാളുടെ ഉയരവും വലുപ്പവും ഒക്കെ നിർണയിക്കുന്നതിൽ ജനിതക ഘടനകൾക്ക് വലിയ പങ്കുണ്ട്. ആൺകുട്ടികളും പെൺകുട്ടികളും എത്ര ഉയരം വയ്ക്കുന്നു എന്നത് അച്ഛന്റെയും അമ്മയുടെയും ഉയരത്തിന് ആനുപാതികമായിട്ടാണ്.

English Summary : Teenagers health care

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com