ADVERTISEMENT

കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ സ്റ്റിറോയിഡുകൾ നിർദ്ദേശിക്കുന്നത് ഒഴിവാക്കണമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഠിനമായ ചുമ തുടരുകയാണെങ്കിൽ രോഗികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുതുക്കിയ കോവിഡ് മാർഗനിർദേശത്തിൽ പറയുന്നു. കോവിഡ് മുക്തരില്‍ ക്ഷയരോഗം വ്യാപകമായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ്  ഇത്തരം ഒരു തീരുമാനം എടുത്തിരിക്കുന്നത്.

 

സ്റ്റിറോയിഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസ് പോലുള്ള ദ്വിതീയ അണുബാധകളുടെ അപകടസാധ്യത വർധിപ്പിക്കുന്നതിനാൽ സ്റ്റിറോയിഡുകൾ ഒഴിവാക്കണം. രണ്ടോ മൂന്നോ ആഴ്ചയിൽ കൂടുതൽ ചുമ തുടരുകയാണെങ്കിൽ ക്ഷയരോഗ സാധ്യതകൾ പരിശോധിക്കണമെന്നും നിർദേശമുണ്ട്.

 

ഒരു ദശാബ്ദത്തിനിടെ കഴിഞ്ഞ വർഷം ക്ഷയരോഗം ബാധിച്ചുള്ള മരണങ്ങൾ ഉയർന്നതായി ലോകാരോഗ്യ സംഘടനയും പറയുന്നു.

 

ആന്റി-ഇൻഫ്ലമേറ്ററി അല്ലെങ്കിൽ ഇമ്മ്യൂണോമോഡുലേറ്ററി തെറാപ്പി (സ്റ്റിറോയിഡുകൾ പോലുള്ളവ) വളരെ നേരത്തെയോ ഉയർന്ന അളവിലോ കൂടുതൽ കാലമോ ഉപയോഗിക്കുമ്പോൾ ഇൻവേസിവ് മ്യൂക്കോർമൈക്കോസിസ് പോലുള്ള ദ്വിതീയ അണുബാധയ്ക്കുള്ള അപകടസാധ്യതയുണ്ട്.

 

സ്റ്റിറോയിഡ് ഉൾപ്പെടെയുള്ള കോവിഡ് മരുന്നുകളുടെ അമിത ഉപയോഗത്തയും ദുരുപയോഗത്തെയും കുറിച്ച് നിതി ആയോഗ് അംഗമായ ഡോക്ടർ വികെ പോളും കഴിഞ്ഞ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയിരുന്നു. “ഞങ്ങൾ നൽകുന്ന ഏത് മരുന്നുകളും യുക്തിസഹമായി ഉപയോഗിക്കണം, അമിതമായി ഉപയോഗിക്കരുത്. കഴിഞ്ഞ തവണ, വളരെ ഭയാനകമായ ഒരു സാഹചര്യമാണ് നമ്മൾ കണ്ടത്, മരുന്നുകളുടെ അമിത ഉപയോഗം വളരെ വലിയ അളവിൽ മ്യൂക്കോർമൈക്കോസിസിന് കാരണമായിരുന്നുവെന്ന് വികെ പോൾ പറഞ്ഞിരുന്നു.

English Summary : Avoid Steroids, Test For TB If Post-COVID Cough Remains: Centre's New Treatment Guidelines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com