കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു കുട്ടികളെയാകും കൂടുതൽ ബാധിക്കുക എന്നുമായിരുന്നു നമ്മൾ കേട്ടിരുന്നത്. അതിന്റെതന്നെ ഭാഗമായി നമ്മൾ 15 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷനും ആരംഭിച്ചു. ഈ മൂന്നാം തരംഗത്തിൽ, ഒരിക്കൽ രോഗം ബാധിച്ചവർതന്നെ വീണ്ടും രോഗബാധിതരാകുന്ന സ്ഥിതിവിശേഷവുമുണ്ട്. ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നത് ആരോഗ്യമേഖലെയാകെ ബാധിക്കാവുന്ന അവസ്ഥയുമുണ്ട്. എന്തുകൊണ്ട് ഇത്ര പെട്ടെന്ന് ഒരു വ്യാപനം ഉണ്ടായെന്നും കേരളത്തിൽ സ്ഥിതി എത്രത്തോളം ഗുരുതരമാകാമെന്നും പറയുകയാണ് പ്രമേഹരോഗവിദഗ്ധൻ ഡോ. ജ്യോതിദേവ് കേശവദേവ്.
HIGHLIGHTS
- ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നത് ആരോഗ്യമേഖലെയാകെ ബാധിക്കാവുന്ന അവസ്ഥ
- പ്രതിരോധ കുത്തിവയ്പുകൾ കൂടുതൽ തവണ ഭാവിയിൽ വേണ്ടി വരും
- വ്യാപനശേഷി രോഗം വന്ന് ലക്ഷണങ്ങൾ പോയശേഷവും നിലനിൽക്കുന്നു