ഒമിക്രോൺ ചികിത്സയ്ക്ക് ആന്റിബയോട്ടിക് വേണ്ട; അനാവശ്യ ഉപയോഗം പല പ്രശ്നങ്ങൾക്കും കാരണമാവാം

medicine-6
SHARE

ഒമിക്രോൺ കോവിഡിൽ ശക്തമായ തൊണ്ടവേദന, ചുമ, പനി എന്നിവയ്ക്ക് അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്ന് ഡോ.എ.എസ്.അനൂപ്. വൈറസ് രോഗമായ കോവിഡിൽ ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആന്റിബയോട്ടിക്കുകളുടെ ആവശ്യമില്ല. കോവിഡിന്റെ തുടക്ക സമയത്ത് അസിത്രോമൈസിൻ (T. Azithromycin ), ഡോക്സിസൈക്ലിൻ (T.Doxycyclin ) തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചിരുന്നു. പിന്നീടുള്ള പഠനങ്ങളിൽ നിന്ന് ഇത്തരം മരുന്നുകൾ ഗുണം  ചെയ്യുന്നില്ല എന്നാണ് മനസ്സിലായത്. അനാവശ്യമായുള്ള ആന്റിബയോട്ടിക് ഉപയോഗം ആന്റിബയോട്ടിക് റസിസ്റ്റൻസ്(anti biotic resistance )ഉൾപ്പെടെയുള്ള പല പ്രശ്നങ്ങൾക്കും കാരണമാവാം.       

രോഗം സ്ഥിരീകരിച്ച പലരും സ്വയം ചികിത്സ ആരംഭിച്ചിരിക്കുകയാണ്. ഗുരുതരമായ ലക്ഷണങ്ങളോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവർ ശാസ്ത്രീയ അടിത്തറയോടു കൂടിയ ഗാർഹിക ചികിത്സയാണ് സ്വീകരിക്കേണ്ടത്. മുതിർന്നവർ പാരസെറ്റമോൾ( T. Paracetamol )650mg  4 നേരം വീതം കഴിച്ചിട്ടും പനി നിയന്ത്രണവിധേയമാവുന്നില്ലെങ്കിലോ തുടക്കത്തിലെ നാലു മുതൽ അഞ്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പനി വിടാതെ നിൽക്കുകയും ചെയ്യുകയാണെങ്കിൽ വൈദ്യസഹായം തേടണം. അമിതഭയം അനാവശ്യ ചികിത്സയ്ക്കുള്ള വഴിയാവരുതെന്നും ഡോക്ടർ സമൂഹമാധ്യമത്തിൽ പറഞ്ഞു.

English Summary : Omicron affected patients antibiotic use

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS