പനി വന്നാലുടൻ കോവി‍ഡെന്നു തെറ്റിദ്ധരിക്കല്ലേ; അടിയന്തര ശസ്ത്രക്രിയയാൽ ജീവൻ രക്ഷിച്ച അനുഭവം പറഞ്ഞ് ഡോക്ടർ

fever
പ്രതീകാത്മക ചിത്രം
SHARE

ടെസ്റ്റ് ചെയ്യുന്ന രണ്ടു പേരിൽ ഒരാൾ വീതം ഇപ്പോൾ കോവിഡ് പോസിറ്റീവ് ആയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ. പനി പ്രത്യക്ഷമാകുമ്പോൾ കോവിഡാണെന്നു കരുതി ടെസ്റ്റ് ചെയ്യാതെ സ്വയം ഐസലേഷനിൽ കഴിയുന്നവരുമുണ്ട്. എന്നാൽ മറ്റ് രോഗാവസ്ഥകളുള്ളവർ പരിശോധിച്ച് കോവിഡ് ആണെന്ന് ഉറപ്പിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്കു നീങ്ങുകയാണെങ്കിൽ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും ഓർമിപ്പിക്കുകയാണ് ഡോ. കുഞ്ഞാലിക്കുട്ടി സമൂഹമാധ്യമത്തിൽ എഴുതിയ പോസ്റ്റിലൂടെ. ഡോക്ടറുടെ പോസ്റ്റ് വായിക്കാം.

‘42 വയസ്സുള്ള ആൾ. പനിച്ചു വിറച്ചു വീട്ടിൽ ഇരുന്നു. മൂന്നാലു ദിവസമായി വിട്ടു വിട്ടു ചെറിയ പനി. ഭയങ്കര ക്ഷീണവും. കോവിഡ് ആയിരിക്കാമെന്ന് കരുതി. ടെസ്റ്റ് എടുക്കാനൊന്നും പോയില്ല.

അഞ്ചാം ദിവസം ടോയ്‌ലെറ്റിൽ പോയ ആൾ പുറത്തു വരാത്തതു കൊണ്ട് ഭാര്യ കതക് തള്ളിത്തുറന്നു നോക്കിയപ്പോൾ തറയിൽ അർധപ്രാണനായി കിടക്കുന്നു. ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ പോയി. സ്കാനിൽ തലച്ചോറിൽ ഒരു വലിയ രക്തസ്രാവം. ഹൃദയത്തിന്റെ താളം ശരിയല്ല. സ്റ്റെതസ്കോപ്പ് വച്ചാൽ ലോറി ഇരമ്പുന്നതു പോലെ. എക്കോ ചെയ്തപ്പോൾ ഹൃദയവാൽവിൽ അരിമ്പാറകൾ പോലെ ബാക്ടീരിയക്കൂട്ടങ്ങൾ (infective endocarditis). അതിലൊരെണ്ണം വിട്ടു പോയി തലച്ചോറിലെ രക്തക്കുഴലിൽ പറ്റിപിടിച്ചു രക്തക്കുഴലിന്റെ ഭിത്തിയെ ബലഹീനമാക്കി ബലൂൺ പോലെ വീർത്തു (mycotic aneurysm) പൊട്ടിയതാണ് തലച്ചോറിലെ രക്തസ്രാവത്തിന് കാരണം. 

അടിയന്തര ശസ്ത്രക്രിയ നടത്തിയത് കൊണ്ട് ആൾ രക്ഷപ്പെട്ടു. പക്ഷേ മുന്നോട്ടുള്ള റിക്കവറി എങ്ങനെയാവും എന്നത് പ്രശ്നമാണ്. ശരീരത്തിന്റെ ഒരു വശം തളർന്നു. സംസാരശേഷിയെ ബാധിച്ചു. ഒഴിവാക്കാമായിരുന്ന ഒരു നിർഭാഗ്യം. ഇങ്ങനെ കോവിഡ് പരോക്ഷമായി ബാധിക്കുന്ന ജീവിതങ്ങളുമുണ്ട്’.

പനി എന്നു കാണുമ്പോൾ ടെസ്റ്റ് നടത്താതെ കോവിഡാണെന്നു സ്വയം സ്ഥിരീകരിക്കുന്നവർക്ക് ഒരു മുന്നറിയിപ്പു കൂടി നൽകുകയാണ് ഡോ. കുഞ്ഞാലിക്കുട്ടി.

English Summary : Fever and COVID19 symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA