മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ: സൗജന്യ വെബിനാർ 25 ന്; റജിസ്റ്റർ ചെയ്യാം

HIGHLIGHTS
  • മെഡിക്കൽ ക്യാംപിൽ പങ്കെടുക്കാൻ വിളിക്കൂ: 8590965542
ഡോ, ടോം ജോസ്, ഡോ. അമീർ എസ്. തെരുവത്ത്, ഡോ. മുരുകൻ ബാബു, ഡോ. ടി.സി. രഞ്ജിത്
ഡോ, ടോം ജോസ്, ഡോ. അമീർ എസ്. തെരുവത്ത്, ഡോ. മുരുകൻ ബാബു, ഡോ. ടി.സി. രഞ്ജിത്
SHARE

പ്രായമുള്ളവരെല്ലാം ഒരേ സ്വരത്തിൽ പറയുന്ന പ്രശ്നമുണ്ട്. ‘കസേരയിൽ ‌നിന്ന് എഴുന്നേൽക്കാൻ വയ്യ... നടക്കുമ്പോൾ വല്ലാത്ത മുട്ടുവേദന... പടി കയറാനും പ്രയാസം.’ പലരും ഈ വേദനകൾ കടിച്ചിറക്കി കാലം കഴിക്കും. കാൽമുട്ടുകൾ കൈകൊണ്ട് വലിച്ചു വച്ചും വളഞ്ഞുപുളഞ്ഞു നടന്നും അവർ മറ്റുള്ളവരുടെ കണ്ണിലും വേദനയുടെ കണ്ണികളാവും. രണ്ടു മണിക്കൂർ മാത്രം നീളുന്ന ആധുനിക ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണ് അവർ ജീവിതകാലം മുഴുവൻ കൊണ്ടു നടക്കുന്നതെന്ന് ഓർക്കുന്നില്ല.

കാൽമുട്ടുകൾക്കുണ്ടാകുന്ന തേയ്മാനമോ സന്ധിവാതമോ ആണ് വേദനയ്ക്കു കാരണം. നടക്കാനും പടികയറാനും ദിനചര്യകൾ നിർവഹിക്കാൻ പോലും ബുദ്ധിമുട്ടും. കുറച്ചു കൂടി കഴിഞ്ഞാൽ ഇരിക്കുമ്പോഴും കിടക്കുമ്പോഴും പോലും വേദന അനുഭവപ്പെടും. മരുന്നുകൾ കൊണ്ടോ ഫിസിയോതെറപ്പി കൊണ്ടോ വേദന മാറിയെന്നു വരില്ല. മുട്ടിന്റെ ഈ വേദന മാറ്റാൻ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് (Knee Replacement Surgery) വൈദ്യശാസ്ത്രം നിർദേശിക്കുന്നത്. വൈദ്യശാസ്ത്രത്തിൽത്തന്നെ ഏറ്റവും ഫലപ്രദമായ ശസ്ത്രക്രിയകളിൽ ഒന്നായി മാറി മുട്ടുമാറ്റിവയ്ക്കൽ. 

മുട്ട് തേയ്മാനത്തിന്റെ കാരണങ്ങൾ, മുട്ട് മാറ്റി വയ്ക്കൽ വേണ്ടിവരുന്നതെപ്പോൾ, ശസ്ത്രക്രിയക്കു മുൻപു നടത്തേണ്ട പരിശോധനകൾ, ചികിൽസകൾ തുടങ്ങിയവയെപ്പറ്റിയുള്ള സംശയങ്ങൾ ഡോക്ടർമാരോടു നേരിട്ടു ചോദിക്കാം.

മനോരമ ഓൺലൈനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു സംഘടിപ്പിക്കുന്ന മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ അവബോധ സൗജന്യ വെബിനാർ 25 നു വൈകിട്ട് 6 മുതൽ.

രാജഗിരി ആശുപത്രിയിലെ ഒാർത്തോപീഡിക്സ് വിഭാഗം കൺസൽറ്റന്റും വകുപ്പ് മേധാവിയുമായ ഡോ. മുരുകൻ ബാബു, ഒാർത്തോപീഡിക്സ് സീനിയർ കൺസൽറ്റന്റ് ഡോ. ടി.സി. രഞ്ജിത്,  ഒാർത്തോപീഡിക്സ് സീനിയർ കൺസൽറ്റന്റ് ഡോ, ടോം ജോസ്, ഒാർത്തോപീഡിക്സ് ആൻഡ് സ്പൈൻ സർജറി സീനിയർ കൺസൽറ്റന്റ് ഡോ. അമീർ എസ്. തെരുവത്ത് എന്നിവർ സംശയങ്ങൾക്കു മറുപടി നൽകും. 

manoramaonline-rajagiri-hospital-knee-replacement-surgery-webinar-25-february-2022
Photo Credit : Sasin Paraksa / Shutterstock.com

മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് പുറമേ സ്പോർട്ട് ഇൻജുറീസ്, ഡീജനറേറ്റീവ് ജോയിന്റ് ഡിസീസസ്, പീഡിയാട്രിക് ഒാർത്തോപീഡിക് പെൽവിക്ക് ട്രോമ, സ്പൈൻ സർജറി എന്നീ വിഷയങ്ങളിലെ സംശയങ്ങൾക്കും വിദഗ്ധ ഡോക്ടർമാർ വെബിനാറിൽ മറുപടി നൽകും

മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ, രോഗ നിർണയം, ചികിത്സ എന്നിവ ചർച്ച ചെയ്യുന്ന വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വൈബിനാറിൽ പങ്കെടുക്കുന്നവർക്ക് ആലുവ രാജഗിരി ആശുപത്രി ഫെബ്രുവരി 28, മാർച്ച് 2, 4 തീയതികളിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാംപിൽ സൗജന്യ നിരക്കിൽ വിദഗ്ധ ചികിൽസ നേടാം. വിശദവിവരങ്ങൾക്ക് വിളിക്കൂ: 8590965542

Content Summary : Manorama Online Rajagiri Hospital - Knee Replacement Surgery Awareness Webinar - 25 February 2022

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA