ആരോഗ്യത്തിന് ഇനി ആയുർവേദ പരിരക്ഷ; കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഒ.ടി.സി ഉൽപന്നങ്ങൾ ഇപ്പോൾ വിപണിയിൽ

kottakal arya vaidyasala
SHARE

120 വർഷത്തെ അനുഭവ പൈതൃകത്തിലൂടെ ആർജിച്ച ആയുർവേദ ഔഷധ ജ്ഞാനത്തെ ജനനന്മക്കായി ഉപയോഗിക്കാനുള്ള ഉദ്യമത്തിന് തുടക്കമിട്ടിരിക്കുകയാണ് കോട്ടക്കൽ ആര്യവൈദ്യശാല.  

ഇതിന്റെ ഭാഗമായി കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഒ .ടി.സി. ഉൽപ്പന്നങ്ങൾ ഇപ്പോൾ ഡീലർഷിപ്പുകൾ, ബ്രാഞ്ചുകൾ തുടങ്ങി എല്ലാ പ്രമുഖ സ്റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ആയുർവേദത്തിന്റെ തനിമ ചോരാതെ പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കായി വികസിപ്പിച്ചെടുത്ത ഒരു കൂട്ടം പുതിയ ഉൽപ്പന്നങ്ങളാണ് കോട്ടക്കൽ ആര്യവൈദ്യശാല ഇപ്പോൾ വിപണിയിൽ എത്തിച്ചിട്ടുള്ളത്. 

ആയുഷ് ക്വാഥ ചൂർണം: മഹാമാരിയുടെ ഇക്കാലത്ത് പ്രതിരോധശേഷി നിലനിർത്തി ആരോഗ്യം പ്രദാനം ചെയ്യുന്ന ആര്യവൈദ്യശാലയുടെ ഉൽപ്പന്നമാണ് ആയുഷ് ക്വാഥ ചൂർണം.

സി- ഹെൽത്ത് ഫോർട്ട്: ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ അപര്യാപ്തകൾ പരിഹരിക്കാനും ക്ഷീണമകറ്റി ഓജസ്സും ബലവും നൽകുന്ന കോട്ടക്കലിന്റെ ഔഷധമാണിത്.

ച്യവന്യൂൾസ്: പ്രതിരോധശേഷി പരിപാലനത്തിനും ക്ഷീണമകറ്റി ഓജസ്സും ബലവുമേകുന്ന കോട്ടക്കൽ ആര്യവൈദ്യശാലയുടെ ച്യവനപ്രാശം ഇപ്പോൾ ഗ്രാന്യൂൾ രൂപത്തിൽ ച്യവന്യൂൾസ് എന്ന പേരിലാണ് പുറത്തിറക്കിയിട്ടുള്ളത്.

പെയിൻ സ്പ്രേ, പെയിൻ ബാം: പേശി വേദന-സന്ധിവേദന-നടുവേദന-ഉളുക്ക് എന്നിവയിൽ നിന്നും ആശ്വാസം നൽകുന്ന ആര്യവൈദ്യശാല ഉൽപ്പന്നം.

സ്കിൻ കെയർ സോപ്പ്, സ്കിൻ പ്രൊട്ടക്ഷൻ സോപ്പ്, വിഭാ സോപ്പ്; ചർമത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി  പൂർണമായും സസ്യ എണ്ണകൾ ബേസ് ആയി ഉപയോഗിക്കുന്ന മൃഗക്കൊഴുപ്പുകൾ അടങ്ങിയിട്ടില്ലാത്ത സ്കിൻ കെയർ സോപ്പ്, സ്കിൻ പ്രൊട്ടക്‌ഷൻ സോപ്പ്, വിഭാ സോപ്പ് എന്നിവയും വിപണിയിൽ ലഭ്യമാണ്.

ഇതിനു പുറമെ അണുക്കളിൽ നിന്നും പ്രകൃതിദത്ത മോചനം വാഗ്ദാനം ചെയ്യുന്ന വിഭാ ഹാൻഡ് സാനിറ്റൈസർ, കേശ സംരക്ഷണത്തിന് വിഭാ ഹെയർ കെയർ ക്രീം, ചർമ സംരക്ഷണത്തിന് വിഭാ സ്കിൻ കെയർ ക്രീം, വിട്ടുമാറാത്ത താരനും തലചൊറിച്ചിലും ഹെയർ നറിഷിങ്ങ് ഷാംപൂ, കുട്ടികളുടെ ചർമത്തിന് സ്വാഭാവിക സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുന്ന വെജിറ്റബിൾ ഓയിൽ ബേസിൽ നിർമിക്കുന്ന ബേബി സോപ്പും, ബേബി ഓയിലും ഇപ്പോൾ വിപണിയിൽ എത്തിയിട്ടുണ്ട്. ആര്യവൈദ്യ ശാലയുടെ ഈ പുതിയ ഉദ്യമം ആളുകൾക്ക് ആയുർവേദ  ആരോഗ്യ സംസ്കാരം ദൈന്യംദിന ജീവിതത്തിൽ വളർത്തിയെടുക്കാനും, ആരോഗ്യപ്രശ്നങ്ങൾക്ക്  പ്രകൃതിദത്തവും ഫലപ്രദവുമായ പരിഹാര മാർഗങ്ങൾ പരിചയപ്പെടാനും ഉപകരിക്കും.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS