ADVERTISEMENT

കോവിഡ് രോഗമുക്തിക്ക് മാസങ്ങള്‍ക്കു ശേഷവും തുടരുന്ന രോഗലക്ഷണങ്ങള്‍ ഇപ്പോള്‍ ഒരു പുതുമയല്ല. ദീര്‍ഘകാല കോവിഡ് ഒരു യാഥാര്‍ഥ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ള ആരോഗ്യ ഏജന്‍സികള്‍ ഓര്‍മിപ്പിക്കുന്നു. കോവിഡിന് മാസങ്ങള്‍ക്കു ശേഷവും പലരിലും തുടരുന്ന ശ്വാസംമുട്ടല്‍ ശ്വാസകോശത്തിന് ക്ഷതം സംഭവിച്ചതിന്‍റെ സൂചനയാകാമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

 

കോവിഡിനെ തുടര്‍ന്ന് ശരീരത്തിലുണ്ടാകുന്ന അസ്വാഭാവിക പ്രതിരോധ കോശങ്ങളുടെ സാന്നിധ്യം ചിലരുടെ ശ്വാസകോശത്തില്‍ മാസങ്ങളോളം തുടരുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ ഇംപീരിയല്‍ കോളജ് നാഷണല്‍ ഹാര്‍ട്ട് ആന്‍ഡ് ലങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജെയിംസ് ഹാര്‍ക്കര്‍ പറയുന്നു. ഇത്തരക്കാരിലാണ് ശ്വാസംമുട്ടല്‍ പ്രധാനമായും കണ്ടെത്തുന്നത്. എന്നാല്‍ ഇത് സമയത്തിനു കണ്ടെത്തി ചികിത്സിച്ചാല്‍ കൂടുതല്‍ ക്ഷതമുണ്ടാക്കാതെ ശ്വാസകോശത്തിന്‍റെ ആരോഗ്യം വീണ്ടെടുക്കാനാകുമെന്ന് ഗവേഷകര്‍ പറയുന്നു. 

 

മൂന്ന് മുതല്‍ ആറ് മാസം മുന്‍പ് കോവിഡ് ബാധിച്ച 38 പേരുടെ സ്കാനുകളും ശ്വാസകോശത്തിലെ ഫ്ളൂയിഡുമാണ് ഗവേഷണത്തിന്‍റെ ഭാഗമായി പരിശോധനയ്ക്ക് വിധേയമാക്കിയത്. ഈ രോഗികളെല്ലാം കടുത്ത കോവിഡ് അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരായിരുന്നു. പഠനത്തിലെ കണ്ടെത്തലുകള്‍ അതിനാല്‍തന്നെ ഗുരുതരമല്ലാത്ത ലക്ഷണങ്ങളുമായി കോവിഡ് ബാധിച്ചവര്‍ക്ക് ബാധകമാണോ എന്ന സംശയവും ഗവേഷകര്‍ പ്രകടിപ്പിക്കുന്നു.

Content Summary: Lasting breathlessness post-COVID may indicate lung issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com