ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകം

vitamin c
SHARE

ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണത്തില്‍ വൈറ്റമിന്‍ സി നിര്‍ണായകമായ പങ്ക് വഹിക്കുന്നതായി ആരോഗ്യ വിദഗ്ധര്‍. ഹൃദ്രോഗം, അര്‍ബുദം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ പകര്‍ച്ചവ്യാധി ഇതര രോഗങ്ങള്‍ പലതും ഉയര്‍ന്ന മരണനിരക്കുള്ളവയാണ്. ഇതിന് ഇരയാകുന്ന ഇന്ത്യക്കാരില്‍ മൂന്നില്‍ രണ്ടും 26 മുതല്‍ 59 വയസ്സ് വരെ പ്രായവിഭാഗത്തില്‍പ്പെട്ടവരാണെന്ന് 2021ലെ അസോചം റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ തന്നെ പ്രമേഹം 2.9 ശതമാനം പേരെയും രക്താതിസമ്മര്‍ദം 3.6 ശതമാനം പേരെയും ബാധിക്കുന്നു. വലിയൊരളവില്‍ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ വൈറ്റമിന്‍ സി ഉള്‍പ്പെടെയുള്ള പോഷണങ്ങള്‍ അടങ്ങിയ ഭക്ഷ്യക്രമം സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ സി മറ്റുള്ളവരെ അപേക്ഷിച്ച് ജീവിതശൈലി രോഗങ്ങളുള്ളവരില്‍ കൂടുതല്‍ അളവില്‍ ആവശ്യമാണെന്ന് നോയിഡ മെട്രോ സെന്‍റര്‍ ഫോര്‍ റെസ്പിറേറ്ററി ഡിസീസസ് ഡയറക്ടര്‍ ഡോ. ദീപക് തല്‍വാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രമേഹം, രക്താതിസമ്മര്‍ദം തുടങ്ങിയവയുള്ള രോഗികളില്‍ ഫ്രീ റാഡിക്കല്‍സിന്‍റെയും ആന്‍റിഓക്സിഡന്‍റുകളുടെയും തോതില്‍ അസന്തുലിതാവസ്ഥ ഉണ്ടാകും. പ്രമേഹ രോഗികളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 30 ശതമാനം കുറവ് വൈറ്റമിന്‍ സിയെ കാണപ്പെടൂ എന്നതിനാല്‍ സപ്ലിമെന്‍റുകളിലൂടെ ആവശ്യത്തിന് വൈറ്റമിന്‍ സി ശരീരത്തിലെത്തുന്നുണ്ട് എന്നുറപ്പാക്കണമെന്ന് ഡോ. ദീപക് കൂട്ടിച്ചേര്‍ത്തു. 

ജീവിതശൈലി രോഗങ്ങളുള്ളവരില്‍ ജലദോഷം, പനി തുടങ്ങിയ സീസണല്‍ അണുബാധകള്‍ നിയന്ത്രിക്കാനും വൈറ്റമിന്‍ സി സഹായിക്കും. ഹൃദ്രോഗികളിലും രക്താതിസമ്മര്‍ദം ഉള്ളവരിലും അവയവ നാശത്തെ തടയാനും രക്തയോട്ടം മെച്ചപ്പെടുത്തി ക്ലോട്ടുകള്‍ ഉണ്ടാകാതിരിക്കാനും വൈറ്റമിന്‍ സി സഹായകമാണ്. പ്രതിരോധശേഷിയെയും ശരീരത്തിലെ ആന്‍റി ഓക്സിഡന്‍റ് തോതിനെയും ഉയര്‍ത്തുന്നതില്‍ വൈറ്റമിന്‍ സിയുടെ പങ്ക് നിര്‍ണായകമാണെന്ന് ആബട്ട് ഗ്ലോബല്‍ മെഡിക്കല്‍ അഫേഴ്സ് ഡയറക്ടര്‍ ഡോ. പരാഗ് സേത്തും കൂട്ടിച്ചേര്‍ക്കുന്നു. 

വടക്കേ ഇന്ത്യയിലെയും തെക്കേ ഇന്ത്യയിലെയും മുതിര്‍ന്നവരില്‍ യഥാക്രമം 74 ശതമാനത്തിന്‍റെയും 46 ശതമാനത്തിന്‍റെയും അഭാവം വൈറ്റമിന്‍ സിയുടെ കാര്യത്തിലുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജീവിതശൈലി രോഗമുള്ളവരിലാണ് വൈറ്റമിന്‍ സി അഭാവം കൂടുതലായി കാണപ്പെടുന്നത്.

Content Summary : How Vitamin C supports a healthy immune system

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS