ADVERTISEMENT

കോവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ 75 ശതമാനം പേരിലും മോശം ദന്താരോഗ്യം കണ്ടെത്തിയതായി അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊറോണ വൈറസിനെ ശരീരത്തിലെ കോശങ്ങള്‍ക്കുള്ളിലേക്ക് കടക്കാന്‍ സഹായിക്കുന്ന എസിഇ2 റിസപ്റ്ററുകള്‍ ഏറ്റവുമധികം കാണപ്പെടുന്ന ഇടമാണ്  വായ; പ്രത്യേകിച്ച് നാക്കും മോണകളും. ഇതിനാല്‍ തന്നെ കോവിഡ് ബാധ ദന്താരോഗ്യ പ്രശ്നങ്ങളും രോഗികളില്‍ ഉണ്ടാക്കാറുണ്ട്. 

 

മോശം ദന്താരോഗ്യം പുലര്‍ത്തുന്നവരുടെ വായില്‍ എസിഇ2 റിസപ്റ്ററുകളുടെ എണ്ണം കൂടുതലായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. കോവിഡ് ദന്താരോഗ്യത്തിനെ ബാധിച്ച് തുടങ്ങിയെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. 

 

∙ മോണകളില്‍ വേദന

∙ മോണകളില്‍ രക്തം കട്ട പിടിക്കല്‍

∙ പല്ലു വേദന, കീഴ്താടിക്ക് വേദന

 

ഇതിനൊപ്പം പനി, ചുമ, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ രോഗം കോവിഡ് ആണെന്ന് ഏറെക്കുറേ ഉറപ്പിക്കാം. പല്ലു വേദനയ്ക്ക് ഐബുപ്രൂഫന്‍ പോലുള്ള മരുന്നുകള്‍ കഴിക്കാവുന്നതും കവിളുകളില്‍ ഐസ് അമര്‍ത്തി വയ്ക്കാവുന്നതുമാണ്. അപൂര്‍വം കേസുകളില്‍ കോവിഡ് രോഗികളില്‍ ഓറല്‍ ത്രഷ് എന്ന വായിലെ അണുബാധ വികസിക്കാറുണ്ട്. ഇതിന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആന്‍റിഫംഗല്‍ മരുന്നുകള്‍ കഴിക്കേണ്ടി വരും.

Content Summary ; Coronavirus Infection Can Show Up In Your Mouth, Dental Symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com