120 വർഷത്തെ ആയുർവേദ പാരമ്പര്യമുളള കോട്ടക്കൽ ആര്യവൈദ്യശാലയുടെ പുതിയ ഉദ്യമമാണ് വിപണികളിൽ വിൽപനക്കായി എത്തിയിരിക്കുന്ന ഒ.ടി.സി. ഉൽപ്പന്നങ്ങൾ. രോഗപ്രതിരോധശേഷി പരിപാലനം, ഹസ്ത പരിചരണം, കേശ സംരക്ഷണം, ചർമ പരിചരണം, ശിശു പരിപാലനം തുടങ്ങി അഞ്ചോളം വിഭാഗങ്ങളിലായി 15 ഒ.ടി.സി. ഉൽപ്പന്നങ്ങളാണ് കോട്ടക്കൽ ആര്യവൈദ്യശാല ആര്യവൈദ്യശാല ബ്രാഞ്ചുകളിലും ഡീലർഷിപ്പുകളിലും മറ്റ് പ്രധാന മെഡിക്കൽ ഷോപ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ലഭ്യമായിട്ടുള്ളത്.
ചർമ പരിചരണ വിഭാഗത്തിൽ കോട്ടക്കൽ ആര്യവൈദ്യശാല പുറത്തിറക്കിയ ഒ.ടി.സി. ഉൽപ്പന്നങ്ങളാണ് 'കോട്ടക്കൽ സ്കിൻ പ്രൊട്ടക്ഷൻ സോപ്പും കോട്ടക്കൽ സ്കിൻ കെയർ സോപ്പും. പൂർണമായും വെജിറ്റബിൾ ഓയിൽ ബേസിൽ നിർമിച്ചെടുത്ത ഈ ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ ആരോഗ്യത്തെ സ്നേഹിക്കുന്നവർക്ക് മികച്ച ചോയ്സുകളാണ്. ഇതു കൂടാതെ ഇതേ വിഭാഗത്തിൽ കോട്ടക്കൽ ആര്യവൈദ്യശാല ഹെയർ നറിഷിങ്ങ് ഷാംപൂവും പുറത്തിറക്കിയിട്ടുണ്ട്. വിട്ടുമാറാത്ത താരനും തലചൊറിച്ചിലും അകറ്റി മുടിയുടെ ഉള്ളും അളവും നിറവും വർധിപ്പിക്കുന്ന ഹെയർ നറിഷിങ്ങ് ഷാംപൂവിന് ഇതിനോടകം തന്നെ ആരാധകർ ഒരുപാടുണ്ട്.
പാരമ്പര്യമായി കൈമാറിക്കിട്ടിയ അറിവുകളെ പുതിയ കാലത്തിന് ഗുണകരമാം വിധം പരിഷ്ക്കരിച്ച് അവതരിപ്പിക്കാനുള്ള ദീർഘനാളത്തെ ഗവേഷണങ്ങളുടെ ഫലമാണ് കോട്ടക്കൽ ആര്യവൈദ്യശാല ഒ.ടി.സി ഉൽപ്പന്നങ്ങളുടെ നിർമാണത്തിലേക്ക് ചുവടുവെച്ചത്. ആയുർവേദത്തിലൂടെ പ്രകൃതിയിലേക്കും അതുവഴി സംസ്കൃതിയിലേക്കും മടങ്ങാനും സമഗ്രമായൊരു ആരോഗ്യ സംസ്കാരം ദൈനംദിന ജീവിതത്തിൽ വളർത്തിയെടുക്കാനും ആളുകളെ സഹായിക്കുക എന്നതാണ് കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഈ ഉദ്യമത്തിന്റെ പ്രധാന ലക്ഷ്യം.
Shop online :- https://shop.aryavaidyasala.com/