ADVERTISEMENT

മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരുടെ എത്രയോ തലമുറകൾക്കു പരിചിതമായിരുന്നു ‘ഡോക്ടറോടു ചോദിക്കാം’ എന്ന പംക്തിയും ഡോ. കെ.പി.ജോർജ് എന്ന പേരും. ഒരു പ്രസിദ്ധീകരണത്തിൽ 40 വർഷമായി ഒരു ആരോഗ്യപംക്തി കൈകാര്യം ചെയ്തിരുന്ന ഡോക്ടർ എന്ന വിശേഷണം ഒരുപക്ഷേ ഡോ. കെ.പി. ജോർജിനു മാത്രം അവകാശപ്പെട്ടതായിരുന്നു. 

 

manorama-weekly-columnist-dr-k-p-george-memoir-paper-cutting
മനോരമ ആഴ്ചപ്പതിപ്പിലെ ഡോ. കെ.പി. ജോർജിന്റെ ‘ഡോക്ടറോടു ചോദിക്കാം’ പംക്തി

കേരളത്തിലെ പല തലമുറകളിലെ ഡോക്ടർമാരുടെ ഗുരുനാഥൻ എന്ന വിശേഷണവും ഡോ. കെ. പി. ജോർജിന് അവകാശപ്പെട്ടതാണ്. കേരളത്തിലെ ആദ്യ മെ‍ഡിക്കൽ കോളജായ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെയും മൂന്നാമത്തെ കോളജായ കോട്ടയം മെഡിക്കൽ കോളജിലെയും ആദ്യ ബാച്ച് മെഡിക്കൽ വിദ്യാർഥികളുടെ അധ്യാപകനായിരുന്നു അദ്ദേഹം. 1983 ൽ ആണ് ഡോ. കെ.പി.ജോർജ് കോട്ടയം മെഡിക്കൽ കോളജിൽനിന്നു മെഡിസിൻ വിഭാഗം അധ്യാപകനായി വിരമിച്ചത്. പ്രശസ്തനായ ഭിഷഗ്വരൻ, പ്രഗല്ഭനായ അധ്യാപകൻ, സർവകലാശാലാ പരീക്ഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന അദ്ദേഹം ആരോഗ്യബോധവൽക്കരണ പ്രവർത്തനങ്ങളിൽ അവസാനകാലം വരെ സജീവമായിരുന്നു. ഭാര്യ: മറിയം ജോർജ്. മക്കൾ: പൗലോസ് ജോർജ്, തോമസ് ജോർജ്.

 

Content Summary : Manorama Weekly Columnist Dr. K. P. George Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com