കോവിഡ് വീണ്ടും ബാധിക്കാനുള്ള സാധ്യത ഒമിക്രോണിന് ശേഷം 15 മടങ്ങ് അധികം

covid-test
SHARE

കോവിഡ് രോഗമുക്തിക്ക് ശേഷം ഒരാള്‍ക്ക് വീണ്ടും കൊറോണ വൈറസ് ബാധിക്കപ്പെടാനുള്ള സാധ്യത ഒമിക്രോണിന്‍റെ വരവോട് കൂടി 15 മടങ്ങ് വര്‍ധിച്ചതായി യുകെയിലെ ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ(ഒഎന്‍എസ്) കണക്കുകള്‍. യുകെയിലെ മാനദണ്ഡങ്ങള്‍ പ്രകാരം കോവിഡ് രോഗമുക്തിക്ക് 90 ദിവസത്തിന് ശേഷം ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ഫലം വന്നാല്‍ മാത്രമേ അത് വീണ്ടുമൊരു കോവിഡ് ബാധയായി കണക്കാക്കുകയുള്ളൂ. രണ്ട് കോവിഡ് അണുബാധകള്‍ക്കിടയില്‍ 120 ദിവസവും തുടര്‍ച്ചയായി നാല് നെഗറ്റീവ് ആര്‍ടി-പിസിആര്‍ പരിശോധ ഫലവും ഉണ്ടായാല്‍ മാത്രമേ പുനര്‍ അണുബാധയായി അതിനെ കണക്കാക്കുയുള്ളൂ എന്നും ഒഎന്‍എസ് മാര്‍ഗരേഖ പറയുന്നു. 

നിലവില്‍ ഇംഗ്ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ 10 ശതമാനവും കോവിഡ് പുനര്‍ അണുബാധ മൂലമാണ്. 2021 നവംബറില്‍ ഇത് ഒരു ശതമാനമായിരുന്നു. 2022 ഫെബ്രുവരി ആറ് വരെയുള്ള കണക്ക് പ്രകാരം ഇംഗ്ലണ്ടില്‍ 14.5 ദശലക്ഷം പ്രാഥമിക കോവിഡ് അണുബാധകളും 6.2 ലക്ഷം പുനര്‍ അണുബാധകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതായത് കോവിഡ് ബാധിക്കപ്പെടുന്ന 24 പേരില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ രോഗം വീണ്ടും വരുന്നു. രണ്ടാമത് അണുബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 50 ശതമാനത്തിന് മേല്‍ 2021 ഡിസംബറിന് ശേഷം കണ്ടെത്തിയവയാണ്. വീണ്ടും കോവിഡ് ബാധയ്ക്കുള്ള സാഹചര്യം ഒമിക്രോണ്‍ വര്‍ധിപ്പിച്ചതായി ഇത് തെളിയിക്കുന്നു. 

എന്നാല്‍ വീണ്ടും കോവിഡ് ബാധിക്കപ്പെട്ടവര്‍ക്ക് തീവ്രമല്ലാത്ത തോതിലാണ് വൈറസ് ബാധയുണ്ടാകുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യ അണുബാധയില്‍ നിന്നോ വാക്സിനേഷനില്‍ നിന്നോ ലഭിച്ച പ്രതിരോധ ശക്തിയാണ് ഇതിന് കാരണം. കൊറോണ വൈറസിന്‍റെ ആല്‍ഫ വകഭേദം മൂലമുള്ള പുനര്‍ അണുബാധയില്‍ 20 ശതമാനത്തിന് മാത്രമേ രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടുള്ളൂ എന്നും യുകെയിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഡെല്‍റ്റയ്ക്കും ഒമിക്രോണിനും ഇത് യഥാക്രമം 44 ശതമാനവും 46 ശതമാനവുമാണ്. 

ഒരു തവണ കോവിഡ് അണുബാധ വന്നവര്‍ക്ക് രണ്ട് ഡോസ് വാക്സീന്‍ എടുക്കുന്നതിന് സമാനമായ സംരക്ഷണം ഒമിക്രോണിനെതിരെ ലഭിക്കുന്നതായി പകര്‍ച്ചവ്യാധി വിദഗ്ധര്‍ കണക്കാക്കുന്നു. എന്നാല്‍ ഈ പ്രതിരോധശക്തിയും 100 ശതമാനം സംരക്ഷണം ഉറപ്പ് നല്‍കുന്നില്ല. നിരവധി തവണ കോവിഡ് ബാധിക്കപ്പെട്ടവരും നമുക്ക് ചുറ്റുമുണ്ട്. കൊറോണ വൈറസിന്‍റെ പല വിധത്തിലുള്ള വകഭേദങ്ങള്‍ ഉയര്‍ന്നു വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണമെന്ന്  വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Content Summary : What Happens When You Catch COVID Again After Recovery?

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA