സ്താനാര്‍ബുദ സാധ്യത കണ്ടെത്താം വെറും ഉമിനീര്‍ പരിശോധന വഴി

health-column-dr-dhanya-lekshmi-is-the-breast-cancer-gene-maternal-or-pater
Photo Credit : BigmanKn / Shutterstock.com
SHARE

ലളിതമായ ഉമിനീര്‍ പരിശോധന വഴി സ്താനാര്‍ബുദ സാധ്യത കണ്ടെത്താന്‍ സാധിക്കുമെന്ന് യുകെയിലെ ശാസ്ത്രജ്ഞര്‍. യുകെ മാ‍ഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ ഉമിനീര്‍ പരിശോധന വികസിപ്പിച്ചത്

ഈ ഗവേഷണത്തിന്‍റെ ഭാഗമായി 2500 സ്ത്രീകളെ 10 വര്‍ഷത്തോളം നിരന്തരമായി നിരീക്ഷിച്ചതായി ഗവേഷകര്‍ പറയുന്നു. ഇതില്‍ 644 പേര്‍ക്ക് സ്താനാര്‍ബുദം ഉണ്ടായി. ഉമിനീര്‍ പരിശോധനയ്ക്കൊപ്പം ഇവരുടെ വൈദ്യശാസ്ത്ര, ജീവ ചരിത്രവും പരിശോധിച്ചപ്പോള്‍ അര്‍ബുദബാധിതരായവരില്‍ 50 ശതമാനത്തിന്‍റെയും രോഗസാധ്യത കൃത്യമായി  പ്രവചിക്കാനായതായി ഗവേഷകര്‍ അവകാശപ്പെടുന്നു. നേരത്തേ രോഗസാധ്യത നിര്‍ണയിച്ച് മരുന്നുകള്‍ കഴിക്കാന്‍ ആരംഭിച്ചാല്‍ പ്രതിവര്‍ഷം 2000 സ്ത്രീകളെയെങ്കിലും സ്താനാര്‍ബുദത്തെ തുടര്‍ന്നുണ്ടാകുന്ന മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ സാധിക്കുമെന്ന് മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ പ്രഫസര്‍ ഗാരെത് ഇവാന്‍സ് പറഞ്ഞു. 

സ്താനര്‍ബുദ കേസുകളില്‍ അഞ്ചിലൊന്നും വരുന്നത് 50 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കാണ്. ഇവര്‍ക്ക് ഈ ഉമിനീര്‍ പരിശോധന  ഉപകാരപ്രദമാകുമെന്ന് ഗവേഷകര്‍ പറയുന്നു. സ്താനാര്‍ബുദ നിര്‍ണയത്തിനുള്ള മാമോഗ്രാം പരിശോധന സാധാരണ ഗതിയില്‍ 40-50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഈ ഉമിനീര്‍ പരിശോധന 30 വയസ്സ് മുതല്‍ തന്നെ സ്ത്രീകളില്‍ ആരംഭിക്കാമെന്ന് ഗവേഷകസംഘം നിര്‍ദ്ദേശിക്കുന്നു. 

ഇന്ത്യയിലെ സ്ത്രീകളില്‍ പൊതുവേ കണ്ടു വരുന്ന അര്‍ബുദമാണ് സ്തനാര്‍ബുദം. വന്‍ നഗരങ്ങളിലെ 25-30 ശതമാനം സ്ത്രീകളും സ്തനാര്‍ബുദ ബാധിതരാണ്. പ്രായം കൂടും തോറും സ്തനാര്‍ബുദ സാധ്യതകളും ഉയരും. 50നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സ്തനാര്‍ബുദ സാധ്യത കൂടുതല്‍. ഈ അർബുദം  നേരത്തെ തിരിച്ചറിയുന്നത് രോഗമുക്തി സാധ്യത വര്‍ധിപ്പിക്കുന്നു.

Content Summary : Simple saliva test for detecting Breast Cancer

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA