ADVERTISEMENT

ആഫ്രിക്കന്‍ വന്‍കരയ്ക്ക് പുറത്ത് പല രാജ്യങ്ങളിലും മങ്കി പോക്സ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയെങ്കിലും ഇതിനെതിരെ ജനങ്ങള്‍ക്ക് വ്യാപകമായ വാക്സിനേഷന്‍ നല്‍കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ലോകാരോഗ്യ സംഘടന. ശുചിത്വവും സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളും ഇതിന്‍റെ വ്യാപനത്തെ തടയാന്‍ സഹായിക്കുമെന്ന് ഡബ്യുഎച്ച്ഒ യൂറോപ്പിന്‍റെ പകര്‍ച്ചവ്യാധി സംഘം തലവന്‍ റിച്ചാര്‍ഡ് പെബോഡി റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 

യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും നൂറിലധികം മങ്കി പോക്സ് കേസുകള്‍ സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ഈ അപൂര്‍വ രോഗത്തിനെതിരെ ജാഗ്രതയിലാണ്. വൈറസ് ബാധിച്ച രോഗികളുടെ ഐസൊലേഷനും സമ്പര്‍ക്കാന്വേഷണവും പ്രധാനമാണെന്ന് റിച്ചാര്‍ഡ് ചൂണ്ടിക്കാട്ടി. ആഫ്രിക്കയില്‍ പ്രാദേശിക പകര്‍ച്ചവ്യാധി മാത്രമായിരുന്ന മങ്കി പോക്സ് ഇപ്പോള്‍ പല രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള കാരണങ്ങള്‍ അജ്ഞാതമാണ്. വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചതായി തെളിവുകളില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. 

 

പോക്സ് വിറിഡേ കുടുംബത്തില്‍ പെട്ട ഓര്‍ത്തോപോക്സ് വൈറസാണ് ആണ് മങ്കി പോക്സിന് കാരണമാകുന്നത്. മധ്യ ആഫ്രിക്കയിലെ കുരങ്ങുകള്‍ക്കിടയില്‍ കണ്ടിരുന്ന ഈ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്ന് തുടങ്ങിയത് 1980കളിലായിരുന്നു. പനി, കുളിര്, ചര്‍മത്തില്‍ തിണര്‍പ്പുകള്‍, മുഖത്തും ലൈംഗിക അവയവങ്ങളിലും കുരുക്കള്‍ എന്നിവ മങ്കി പോക്സ് ബാധിതരില്‍ ഉണ്ടാകും. വസൂരി രോഗത്തിന് സമാനമായ ലക്ഷണങ്ങളാണ് മങ്കി പോക്സ് ബാധിതരിലും ഉണ്ടാകുന്നത്.10ല്‍ ഒരാള്‍ക്കെന്ന തോതില്‍ മങ്കി പോക്സ് മൂലം മരണം സംഭവിക്കാമെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു.

Content Summary : No immediate need for mass monkeypox vaccinations: WHO official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com