പറഞ്ഞ ഫീസ് നൽകിയില്ലെന്നു പറഞ്ഞു മുന്നിലിരിക്കുന്ന രോഗിയെ മടക്കാൻ ഒരു ഡോക്ടർക്ക് കഴിയുമോ? കഴിയുമെന്നു നേരത്തേ തന്നെ അനുഭവങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തന്നെ വ്യക്തത കൊണ്ടുവരികയാണ്; തൊഴിൽരംഗത്തെ പെരുമാറ്റരീതിയുമായി ബന്ധപ്പെട്ട റജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷനർ ചട്ടം വഴി. അടിയന്തര ചികിത്സാസഹായം നൽകിയിരിക്കണമെന്നു നേരത്തേ തന്നെ ചട്ടമുണ്ടെങ്കിലും പണം നൽകിയില്ലെങ്കിൽ ചികിത്സ നിഷേധിക്കാമെന്നു വ്യക്തമായി പറയുന്ന വ്യവസ്ഥ ഇതിന്റെ കരടുരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 22 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമേ ചട്ടങ്ങൾക്ക് അന്തിമരൂപം നൽകുവെന്നാണ് മെഡിക്കൽ കമ്മിഷനു കീഴിലെ എത്തിക്സ് ആൻഡ് മെഡിക്കൽ റജിസ്ട്രേഷൻ ബോർഡ്(ഇഎംആർബി) അറിയിച്ചിട്ടുള്ളത്. (അഭിപ്രായങ്ങൾ അറിയിക്കാൻ ഇമെയിൽ- emrb.ethics@nmc.org.in).
HIGHLIGHTS
- രോഗിക്കു നൽകുന്ന പരിശോധന സമയം കൃത്യമായി പാലിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കണം
- രോഗികളുമായുള്ള ആശയവിനിമയം ഡോക്ടർമാർ രഹസ്യമായി സൂക്ഷിക്കണം
- ശസ്ത്രക്രിയ, ചികിത്സ തുടങ്ങിയവയിൽ രോഗിയുടെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം