ADVERTISEMENT

വാഹനപാകടത്തിൽ മരണമടഞ്ഞ എഴുത്തുകാരനും തലശ്ശേരി ബ്രണ്ണൻ കോളജിലെ അധ്യാപകനുമായിരുന്ന കെ.വി സുധാകരന്റെയും ഷിൽനയുടെയും മക്കളായ നിയയ്ക്കും നിമയ്ക്കും ആശസംകളുമായി ഡോ. ഷൈജസ് നായർ. 

 

‘നിയയും നിമയും അങ്ങനെ സ്കൂളിലേക്ക്.... ഈ ചിത്രം കാണുമ്പോൾ ഉള്ള സന്തോഷം, പറഞ്ഞറിയിക്കാൻ കഴിയുന്നതിലും മേലെയാണ് മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ, ഷിൽനയും കുടുംബവും, ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും നടത്തിയ ഒരു യാത്രയാണ് ഇത്. ഇവിടം വരെയുള്ള യാത്രയിൽ ഇവരോടൊപ്പം ഒരു താങ്ങായി, തണലായി നിൽക്കാൻ  കഴിഞ്ഞത് ഒരു നിമിത്തമായും, ദൈവത്തിന്റെ അനുഗ്രഹമായും കരുതുന്നു. ഞങ്ങളുടെ ടീമിന്റെ പ്രാർഥന എന്നുമുണ്ട്, ഈ കുഞ്ഞുങ്ങളുടെയും, ഷിൽനയുടെയും, അവരുടെ കുടുംബത്തിന്റെ കൂടെയും.–  സ്കൂളിലേക്കു പോകാൻ ബാഗും തൂക്കി അമ്മയുടെ കൈയും പിടിച്ച് നിൽക്കുന്ന ഇരട്ടകളായ നിയയുടെയും നിമയുടെയും ചിത്രം പങ്കുവച്ച് ഡോ. ഷൈജസ് സമൂഹമാധ്യമത്തിൽ കുറിച്ചു.

 

നിയയുടെയും നിമയുടെയും ജനനം വാർത്തകളിലിടം നേടിയതായിരുന്നു. സുധാകരന്റെ മരണശേഷം ഐവിഎഫ് ചികിൽസ വഴിയാണ് ഷിൽന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. കോഴിക്കോട് എആർഎംസി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. സുധാകരന്റെ മരണശേഷം പലരുടെയും എതി‍ർപ്പുകൾ മറികടന്നാണ് ഷിൽന ഈ ചികിത്സയ്ക്ക് ഒരുങ്ങിയതും അവസാനം ഇരട്ടക്കുട്ടികളുടെ രൂപത്തിൽ ഫലം കണ്ടതും. ഡോ.ഷൈജസ് നായരുടെ നേതൃത്വത്തിലായിരുന്നു ചികിൽസ നടത്തിയത്. 

 

Content Summary: Shilna's duaghters school life begins, Dr. Shyjus Nair wishes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com