ADVERTISEMENT

തമിഴ്നാട്ടിലെ തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളില്‍ എല്ലാ പ്രായവിഭാഗങ്ങളിലും ഉള്ളവര്‍ക്കും കോവിഡ് ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി മാ. സുബ്രഹ്മണ്യന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ ഭാഗമായിട്ടാണ് ഈ സൗജന്യ വാക്സീന്‍ വിതരണമെന്നും മന്ത്രി അറിയിച്ചു. 

 

നിലവില്‍ 60ന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് സ്വകാര്യ ആശുപത്രികളില്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി  നല്‍കുന്നത്. 18-59 പ്രായവിഭാഗങ്ങളിലുള്ളവര്‍ക്ക് 386 രൂപ നല്‍കി സ്വകാര്യ ആശുപത്രികളില്‍ നിന്ന് ബൂസ്റ്റര്‍ ഡോസ് സ്വന്തമാക്കാം. സര്‍ക്കാര്‍ ആശുപ്രതികളില്‍ എല്ലാ പ്രായവിഭാഗങ്ങള്‍ക്കും സൗജന്യമായാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്. 

 

തമിഴ്നാട്ടിലെ വാക്സീന്‍ എടുക്കാന്‍ യോഗ്യതയുള്ള ജനങ്ങളില്‍ 95 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിക്കുകയും 85 ശതമാനം പേര്‍ രണ്ടാമത് ഡോസ് എടുക്കുകയും ചെയ്തു. അതേ സമയം 39 ലക്ഷം പേരോളം ആദ്യ ഡോസും 1.12 കോടിയോളം പേര്‍ രണ്ടാമത് ഡോസും സംസ്ഥാനത്ത് ഇനിയും എടുക്കാനുണ്ട്. ഒരിടവേളയ്ക്ക് ശേഷം കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ജൂലൈ 10ന് സംസ്ഥാനവ്യാപകമായി പ്രത്യേക വാക്സീന്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Summary: COVID19 booster dose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com