വിദ്യാസാഗറിന്റെ മരണം അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്നതിനിടെ; 95 ദിവസമായി അബോധാവസ്ഥയിൽ

vidyasagar-and-meena
SHARE

തെന്നിന്ത്യന്‍ ചലച്ചിത്ര നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നതിനിടെയായിരുന്നെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്‌മണ്യന്‍. അദ്ദേഹത്തിന്റെ ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റി വയ്ക്കാന്‍ അനുയോജ്യമായ ദാതാവിനെ കണ്ടെത്താനുള്ള പരിശ്രമത്തിലായിരുന്നു. 

95 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ എക്മോ ചികിത്സയിലായിരുന്നു വിദ്യാസാഗർ. കഴിഞ്ഞ വർഷം കോവിഡ് ബാധിച്ചിരുന്നുവെങ്കിലും മരണ കാരണം കോവിഡ് അല്ല. ഒന്നിലധികം അവയങ്ങളുടെ പ്രവർത്തനം തകരാറിലായാണ് മരണത്തിലേക്കു നയിച്ചതെന്നു ഡോക്ടർമാർ അറിയിച്ചതായി മന്ത്രി പറഞ്ഞു. 

Content Summary: Vidyasagar's demise

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS