Premium

മെഡിസെപിൽ ഇനി ജീവിതം ‘ഹാപ്പി’; സർക്കാർ ജീവനക്കാർക്ക് കിട്ടും ലക്ഷങ്ങളുടെ പരിരക്ഷ

HIGHLIGHTS
  • മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ജൂലൈ ഒന്നിനു തുടക്കം
  • മെഡിസെപിന്റെ സേവനം ഏതെല്ലാം രോഗങ്ങൾക്ക്, ഏതെല്ലാം ആശുപത്രിയിൽ? അറിയേണ്ടതെല്ലാം..
Medisep
മുഖ്യമന്ത്രി പിണറായി വിജയൻ (ഇടത്), മെഡിസെപിന്റെ പ്രചാരണത്തിന് സംസ്ഥാന സര്‍ക്കാർ തയാറാക്കിയ പരസ്യം (വലത്)
SHARE

അഞ്ചു വർഷം കൂടുമ്പോഴുള്ള ശമ്പള, പെൻഷൻ പരിഷ്കരണം. വല്ലപ്പോഴും കിട്ടുന്ന സ്ഥാനക്കയറ്റം. ഒരു സർക്കാർ ജീവനക്കാരന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ 2 കാര്യങ്ങളാണു മേൽപ്പറഞ്ഞവ. പെൻഷൻ പരിഷ്കരണമാകട്ടെ പെൻഷൻകാർ ആകാംക്ഷയോടെ കാത്തിരിക്കുന്നതുമാണ്. സർക്കാർ ജീവനക്കാരും പെൻഷൻകാരുമായി 11 ലക്ഷത്തോളം പേരാണ് കേരളത്തിലുള്ളത്. അവരുടെയും അവരുടെ കുടുംബത്തിന്റെയും പൂർണമായ ആരോഗ്യ സുരക്ഷ കൂടി ഏറ്റെടുക്കുന്ന പദ്ധതിക്ക് ജൂലൈ ഒന്നിനു തുടക്കമാകുമ്പോൾ അതു മറ്റൊരു നാഴികക്കല്ലാണ്. ആറു വർഷത്തോളമുള്ള കാത്തിരിപ്പിനു ശേഷമാണ് പദ്ധതി നടപ്പാകുന്നതെങ്കിലും ഇതൊരു വലിയ കാൽവയ്പു തന്നെയാണ്. സർക്കാർ ജീവനക്കാരനായാൽ പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല എന്നാണല്ലോ വയ്പ്. മരിക്കും വരെ ജീവിതം സുരക്ഷിതം. അപ്രതീക്ഷിതമായെത്തുന്ന അസുഖത്തിനു കൂടി പരിരക്ഷ ഉറപ്പായതോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ജീവിതം കൂടുതൽ സുരക്ഷിതമാവുകയാണ്. പ്രായം ചെന്ന പെൻഷൻകാർക്ക് ഒരു ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയ്ക്കു പോലും ഇരുപതിനായിരത്തിലേറെ രൂപയാണ് വാർഷിക പ്രീമിയമായി നൽകേണ്ടി വരുന്നത്. എന്നാൽ മെഡിസെപ്പിൽ 6,000 രൂപ കൊണ്ട് ഒരു വർഷം 3 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. മെഡിസെപ്പിന്റെ ഏറ്റവും വലിയ ആകർഷണവും ഇതു തന്നെയാണ്. എന്താണു മെഡിസെപ്? ഏതെല്ലാം ആശുപത്രികളിൽ ഇതിന്റെ സേവനം ലഭ്യമാകും? എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭിക്കുക? ജീവനക്കാരനല്ലാതെ മറ്റ് കുടുംബാംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ? ആർക്കെല്ലാം ചേരാനാകും? എങ്ങനെയാണ് പ്രീമിയം അടവ്? ‘മെഡിസെപി’നെപ്പറ്റി അറിയേണ്ടതെല്ലാം വിശദമായി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS