കോവിഡ് മരണങ്ങള്‍ കുട്ടികളില്‍ അത്യപൂര്‍വമെന്ന് യുകെ പഠനം

idukki news
SHARE

കുട്ടികളില്‍ കോവിഡ് ബാധിച്ചുള്ള മരണം അത്യപൂര്‍വമാണെന്നും ഇത്തരം മരണങ്ങള്‍ പലതും മുന്‍പുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങളും സഹരോഗാവസ്ഥകളുമായും ബന്ധപ്പെട്ടിരിക്കുന്നതായും യുകെയില്‍ നടന്ന പഠനത്തില്‍ കണ്ടെത്തി. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി, ലണ്ടന്‍ സര്‍വകലാശാല, പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. 

കോവിഡ് പോസിറ്റീവായ കുട്ടികളില്‍ 2020 മാര്‍ച്ചിനും 2021 ഡിസംബറിനും ഇടയില്‍ നടന്ന മരണങ്ങള്‍ ഗവേഷണ സംഘം വിലയിരുത്തി. ഇക്കാലയളവില്‍ 20 വയസ്സിന് താഴെ പ്രായമുള്ള കോവിഡ് പോസിറ്റീവായ കുട്ടികളിലും കൗമാരക്കാരിലും 185 പേരാണ് മരണപ്പെട്ടത്. ഇതില്‍ 81 മരണങ്ങളും(43.8 ശതമാനം) കോവിഡ് മൂലമായിരുന്നതായി ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് വന്ന് 100 ദിവസത്തിനുള്ളില്‍ മരണപ്പെട്ട കേസുകള്‍ മാത്രമേ കോവിഡ് മരണങ്ങളായി കണക്കാക്കിയിട്ടുള്ളൂ. 

മരണങ്ങളില്‍ 51 ശതമാനവും രോഗം സ്ഥിരീകരിച്ച് ഏഴ് ദിവസത്തിനുള്ളിലും 91 ശതമാനം രോഗം സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളിലുമാണ് നടന്നത്. മരണപ്പെട്ട കുട്ടികളില്‍ 61 ശതമാനത്തിനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. 27 ശതമാനത്തിന് നാഡീവ്യൂഹപരമായ വൈകല്യങ്ങളാണ് ഉണ്ടായിരുന്നത്. 12 ശതമാനത്തിന് പ്രതിരോധസംവിധാനത്തില്‍ കാര്യമായ തകരാർ  ഉണ്ടായിരുന്നതായും  ഗവേഷകര്‍ നിരീക്ഷിച്ചു. 

എന്നാല്‍ പഠനകാലയലളവില്‍ 20ന് താഴെ പ്രായവിഭാഗത്തിലുള്ള കുട്ടികളിലും കൗമാരക്കാരിലും ഉണ്ടായ 6790 മരണങ്ങളില്‍ 81 മാത്രമാണ്(1.2 ശതമാനം) കോവിഡ് മൂലമുണ്ടായത്. കുട്ടികളിലെ ഒരു ലക്ഷം സാര്‍സ് കോവ്-2 അണുബാധകളിലെ മരണ നിരക്ക് 0.70 മരണം എന്ന കണക്കിലാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.  

Content Summary: Covid deaths extremely rare in children

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS