ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങളൊക്കെ ലോകത്ത് പല രാജ്യങ്ങളും നീക്കിയെങ്കിലും കോവിഡ് സീറോ നയം ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ് ചൈന. ഇടയ്ക്കിടെ പല നഗരങ്ങളിലും കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വര്‍ധനയാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ ചൈനയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഷാങ് ഹായ് നഗരത്തില്‍ പുതുതായി 54 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്‍ഹുയ്, സുഹോ, വുക്സി പോലുള്ള നഗരങ്ങളിലും കോവിഡ് കേസുകള്‍ ഇടയ്ക്കിടെ വര്‍ധിക്കുന്നുണ്ട്. 

 

ബയോടെക്, സോളാര്‍ നിര്‍മാണ ഹബ്ബായ വുക്സിയില്‍ വിനോദ സ്ഥലങ്ങളും ഭക്ഷണശാലകളും താത്ക്കാലികമായി അടച്ചുപൂട്ടി. അന്‍ഹുയ് പോലുളള നഗരങ്ങളും അടച്ചുപൂട്ടി. ഒമിക്രോണിന്‍റെ ബിഎ 5.2 ഉപവകഭേദമാണ് പുതുതായി ഉണ്ടായിരിക്കുന്ന കോവിഡ് കേസ് വര്‍ധനയ്ക്ക് പിന്നില്‍. ഷാങ് ഹായ് നഗരത്തില്‍ വ്യാപക പരിശോധനയും നിയന്ത്രണത്തിന്‍റെ ഭാഗമായി ആരംഭിച്ചു. 

 

ലക്ഷണക്കണക്കിന് ജനങ്ങളെയാണ് നിര്‍ബന്ധന പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ആയിരക്കണക്കിന് പേര്‍ ലോക്ഡൗണിലുമാണ്. വുക്സി നഗരത്തിലെ നിര്‍മാണ ഹബുകളില്‍ ജോലിക്ക് എത്തുന്ന തൊഴിലാളികള്‍ ഒരു പിസിആര്‍ പരിശോധനയും രണ്ട് റാപ്പിഡ് ആന്‍റിജന്‍ പരിശോധനയും ഉള്‍പ്പെടെ ദിവസം മൂന്ന് കോവിഡ് പരിശോധനകള്‍ക്ക് വിധേയമാകണം. അടച്ചിടലുകള്‍ സാമ്പത്തിക രംഗത്തിന് ഉണ്ടാക്കുന്ന താത്ക്കാലിക തിരിച്ചടികള്‍ കാര്യമാക്കുന്നില്ലെന്നും കോവിഡ് സീറോ നയം രാജ്യം തുടരുമെന്നും ചൈനീസ് പ്രസിഡന്‍റ് സീ ജിന്‍പിങ്ങും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. 

 

കേസുകള്‍ വീണ്ടും ഉയരുന്നതിനാല്‍ ജിം, മ്യൂസിയം, ലൈബ്രറികള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ പ്രവേശനത്തിന് കോവിഡ് വാക്സിനേഷന്‍ രേഖ നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍ ഭക്ഷണശാലകളിലും ഓഫീസുകളിലും ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.

Content Summary: China Witnesses Another Flare-Up Of COVID Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com