നടുവേദനയ്ക്കുള്ള നൂതന ശസ്ത്രക്രിയാരീതി ഒരുക്കി മാർ സ്ലീവാ മെഡിസിറ്റി പാലാ

backpain surgery
പെൽഡ് ശസ്ത്രക്രിയയിലെ മുറിവ്
SHARE

നടുവേദനയ്ക്കുള്ള നൂതന ശസ്ത്രക്രിയാ രീതിയുമായി പാലാ മാർ സ്ലീവാ മെഡിസിറ്റി. നട്ടെല്ലിന്റെ ഡിസ്ക് തകരാർ മൂലം ഉണ്ടായ വിട്ടു മാറാത്ത നടുവേദനയും കാലുകളിലേക്കുള്ള വേദനയുമായാണ് 55 വയസ്സുള്ള ഇടുക്കി സ്വദേശിയായ സ്ത്രീ ആശുപത്രിയിലെത്തിയത്.  ന്യൂറോസർജറി വിഭാഗം ഡോക്ടർമാർ ജനറൽ അനസ്തീസിയ ഒഴിവാക്കിയുള്ള പെൽഡ് (പെർക്യുട്ടേനിയസ് എൻഡോസ്കോപ്പിക് ട്രാൻസ്ഫോറാമിനൽ ലംബാർ ഡിസെക്ടമി) എന്ന നൂതനചികിത്സാ രീതിയിലൂടെ രോഗിക്ക് ആശ്വാസമേകിയത്.

ഡിസ്ക് പുറത്തേക്ക് തള്ളിവരികയും അത് ഞരമ്പിന്മേൽ സമ്മർദം ചെലുത്തുകയും ചെയ്തതിനെ തുടർന്നായിരുന്നു  നടുവേദനയും അതുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്തത്. വേദന മൂർച്ഛിച്ച അവസരത്തിലാണ് രോഗി ആശുപത്രിയിലെത്തിയത്. എംആർഐ സ്കാൻ ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗിയെ വിശദമായ പരിശോധിച്ച ന്യൂറോസർജറി വിഭാഗം ഡോക്ടർമാരായ ഡോ. ശ്യാം ബാലസുബ്രമണ്യനും ഡോ. അരുൺ ബാബുവും, ഡോ സുശാന്തും രോഗിക്ക് ശസ്ത്രക്രിയ വേണം എന്ന് നിർദേശിക്കുകയായിരുന്നു.

പഴയ രീതിയിലുള്ള സർജറി നട്ടെല്ലിന്റെ മധ്യത്തിലൂടെ പോയി എല്ലിനെയും ലിഗമെൻസിനെയും നീക്കം ചെയ്താണ് ഡിസ്കിനടുത്തേക്ക് എത്തുന്നത്. അങ്ങനെ പോകുമ്പോൾ നട്ടെല്ലിന്റെ കുറച്ചു ഭാഗങ്ങളൾ നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ശസ്ത്രക്രിയക്ക് ശേഷം ദീർഘകാലത്തെ വിശ്രമവും ആവശ്യമാണ്. ഇതൊക്കെ പരിഗണിച്ചാണ് രോഗിക്ക് പെൽഡ് എന്ന ശസ്ത്രക്രിയ രീതി തിരഞ്ഞെടുത്തത് എന്ന് ഡോ. ശ്യാം ബാലസുബ്രമണ്യൻ പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തീർത്ത ശസ്ത്രക്രിയക്ക് ശേഷം അടുത്ത ദിവസം തന്നെ രോഗി ആശുപത്രി വിട്ടു.

പെൽഡിലൂടെയുള്ള ശസ്ത്രക്രിയയിൽ രോഗിയെ അനസ്തീസിയയ്ക്ക് വിധേയമാക്കുന്നില്ല. ലോക്കൽ അനസ്തീസിയയിലൂടെ മരവിപ്പിച്ചാണ് ഓപ്പറേഷൻ ചെയ്യുന്നത്. രോഗി ഓപ്പറേഷൻ സമയത്ത് ഉണർന്നിരിക്കും. എൻഡോസ്കോപ്പ് കടത്തിയുള്ള ചികിത്സയായതുകൊണ്ട് രക്തം അധികം നഷ്ടപ്പെടുകയുമില്ല എന്ന് ഡോ. സുശാന്ത് പറഞ്ഞു. അനസ്തീസിയ വിഭാഗം ഡോ. അഭിജിത്ത് കുമാർ ശാസ്ത്രക്രിയയിൽ ഉടനീളം രോഗിയെ വിദഗ്ധമായി പരിപാലിച്ചു. 

ഈ ആധുനിക രീതിയിൽ ഉള്ള ശസ്ത്രക്രിയ സേവനങ്ങൾ നൽകാൻ സാധിക്കുന്നതിലൂടെ രോഗികൾക്ക് ആശുപത്രി വാസം കുറയ്ക്കാനും, വളരെ വേഗം സാധാരണ നിലയിലുള്ള ജീവിതത്തിൽ എത്തുവാനും സാധിക്കുന്നുവെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ അഭിപ്രായപ്പെട്ടു.

Content Surgery: Back pain surgery

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}