ADVERTISEMENT

അന്നനാളത്തിന്റെ രണ്ടറ്റവും അടഞ്ഞു പോയ ഒരു ദിവസം പ്രായമായ കുഞ്ഞിനെ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി തിരുവനന്തപുരം കിംസ്ഹെൽത്. ഈസോഫാഗൽ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക് നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രമാണ് അതിസങ്കീർണമായ ഈ ശസ്ത്രക്രിയ നടത്താറുള്ളത്

 

തിരുവനന്തപുരം സ്വദേശിയായ ആൺകുഞ്ഞിനെ ജന്മനാതന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ് ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. 

 

ശൈശവദശയിൽ പലപ്പോഴും കുട്ടികളിൽ താക്കോൽദ്വാര ശസ്ത്രക്രിയ ചെയ്യാറുണ്ടെങ്കിലും നവജാതശിശുക്കളിൽ ഇത് അത്യപൂർവമാണ്. സാധാരണ വലതു നെഞ്ച് തുറന്നാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ ഇതിന് അപകടസാധ്യത കൂടുതലാണ്. മാത്രമല്ല പിന്നീട് വലത് തോളിന് വളർച്ചാക്കുറവും ആകാര വൈകല്യവും ഉണ്ടാകാനുള്ള സാധ്യതയുമുണ്ടായിരുന്നു. 

 

ഒരു ദിവസം പ്രായമായ കുട്ടിയെ താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുമ്പോൾ അതീവ സങ്കീർണമായ തയാറെടുപ്പുകൾ വേണം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി 3 മി.മി വ്യാസമുള്ള ദ്വാരമാണ് ഇടേണ്ടത്. അന്നനാളം മുകളിലും താഴെയും ചേർത്ത് തുന്നലിടുകയാണ് ചെയ്തത്. പീഡിയാട്രിക് വിഭാഗത്തിലെ സർജനായ ഡോ. റെജു ജോസഫിന്റെ നേതൃത്വത്തിൽ അനസ്തീസിയോളജിസ്റ്റ് ഡോ. എ. ഹാഷീർ, നവജാത വിഭാഗം തലവൻ ഡോ. നവീൻ ജെയിൻ എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് മേൽനോട്ടം വഹിച്ചത്. 

 

ഒരു ശ്വാസകോശത്തിന്റെ പ്രവർത്തനം പൂർണമായും നിറുത്തിക്കൊണ്ടാണ് ഈ പ്രക്രിയ നടത്തുന്നത്. അതിനാൽ ശസ്ത്രക്രിയയിലുടനീളം അതീവശ്രദ്ധയോടെ തത്സമയം അനസ്തീസിയോളജിസ്റ്റിന്റെ സാന്നിധ്യം അനിവാര്യമാണ്.

 

എട്ടു ദിവസത്തിനു ശേഷം കുട്ടിക്ക് വായിലൂടെ ഭക്ഷണം നൽകിത്തുടങ്ങി. ഭക്ഷണം ഇറങ്ങിപ്പോകുന്നത് എക്സ്റേയിലൂടെ നിരീക്ഷിച്ച് രണ്ടാഴ്ചയ്ക്കു ശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു.

Content Summary: Rare Surgery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com