വയറിന്‍റെ ആരോഗ്യം അപകടത്തിലാണോ? ഈ ലക്ഷണങ്ങള്‍ പറഞ്ഞു തരും

stomach-health
Photo Credit: ruigsantos/ Shutterstock.com
SHARE

രോഗങ്ങളില്ലാത്ത ആരോഗ്യകരമായ ജീവിത്തിന് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യണം. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹനസംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. 

stomach-bacteria
അപകടകരമായ ചില ബാക്ടീരിയകള്‍ അമിതമായി വളരുമ്പോൾ ദഹനവ്യവസ്ഥ കുഴപ്പത്തിലാകുന്നു. Photo Credit: phugunfire/ Shutterstock.com

എന്നാല്‍ ഇവയ്ക്ക് നാശം സംഭവിക്കുമ്പോഴോ  അപകടകരമായ ചില ബാക്ടീരിയകള്‍ അമിതമായി വളരുമ്പോഴോ ദഹനവ്യവസ്ഥ കുഴപ്പത്തിലാകുന്നു. വയറിന്‍റെ അനാരോഗ്യത്തെ സംബന്ധിച്ച് ശരീരം നമുക്ക് നല്‍കുന്ന സൂചനകള്‍ ഇനി പറയുന്നവയാണ്

1. ഗ്യാസ്

stomach-pain
നിരന്തരമായി ഗ്യാസ് കെട്ടുന്നത് ദഹനസംവിധാനം അവതാളത്തിലായതിന്‍റെ സൂചനയാണ്. Photo Credit: Treetree2016/ Shutterstock.com

നിരന്തരമായി  ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹനസംവിധാനം അവതാളത്തിലായതിന്‍റെ കൃത്യമായ സൂചനയാണ്. 

2. അതിസാരം 

stomach-problem
മലത്തില്‍ ഉണ്ടാകുന്ന പലതരം മാറ്റങ്ങളും വയറിന്‍റെ ആരോഗ്യത്തിന്‍റെ സൂചന നല്‍കുന്നു. Photo Credit: Andrey_Popov/ Shutterstock.com

മലത്തില്‍ ഉണ്ടാകുന്ന പലതരം മാറ്റങ്ങളും വയറിന്‍റെ ആരോഗ്യത്തിന്‍റെ സൂചന നല്‍കുന്നു. അതിസാരം പോലുള്ള ലക്ഷണങ്ങള്‍ ഇതിനാല്‍ തന്നെ ഗൗരവത്തോടെ എടുക്കേണ്ടതാണ്. 

3. ഉറക്കപ്രശ്നം

sleep
അനാരോഗ്യകരമായ ദഹനസംവിധാനം നമ്മുടെ ഉറക്കത്തെ ബാധിക്കാം. Photo Credit: Stock-Asso/ Shutterstock.com

അനാരോഗ്യകരമായ ദഹനസംവിധാനം നമ്മുടെ ഉറക്കത്തെ ബാധിക്കുകയും ക്ഷീണം തോന്നാന്‍ കാരണമാകുകയും ചെയ്യും. 

4. ചില ഭക്ഷണങ്ങളോട് ഇഷ്ടക്കേട് 

fo0d-taste
വയറിലെ പ്രശ്നങ്ങൾ കാരണം സാധാരണയായി നാം ഉപയോഗിച്ചിരുന്ന പല ഭക്ഷണസാധനങ്ങളോടും ഇഷ്ടക്കേട് തോന്നാം. Photo Credit: 9nong/ Shutterstock.com

നിരന്തരമായ പ്രശ്നങ്ങള്‍ വയറിനെ അലട്ടി തുടങ്ങുമ്പോൾ  നമ്മുടെ ശരീരത്തില്‍ പല ഭക്ഷണസാധനങ്ങളോടും പ്രതിരോധം വളരും. സാധാരണയായി നാം ഉപയോഗിച്ചിരുന്ന പല ഭക്ഷണസാധനങ്ങളോടും ഇഷ്ടക്കേട് തോന്നാനും ഇത് കാരണമാകും. 

5. ചര്‍മ പ്രശ്നങ്ങള്‍

itching
ചൊറിച്ചില്‍, കുരുക്കള്‍, ചര്‍മത്തില്‍ ചെതുമ്പലുകള്‍ തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ വയറിന്‍റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ല എന്നതിന്‍റെ അടയാളമാണ്. Photo Credit: TierneyMJ/ Shutterstock.com

ചര്‍മം ആരോഗ്യത്തോടെ തിളങ്ങാനും നമ്മുടെ ദഹനവ്യവസ്ഥ ശക്തമായിരിക്കണം. ചൊറിച്ചില്‍, കുരുക്കള്‍, ചര്‍മത്തില്‍ ചെതുമ്പലുകള്‍ തുടങ്ങിയ ചര്‍മപ്രശ്നങ്ങള്‍ വയറിന്‍റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമമല്ല എന്നതിന്‍റെ അടയാളമാണ്. 

6. ശരീരഭാരത്തില്‍ വ്യതിയാനം 

weight
വയറിലെ ഉപകാരപ്രദമായ ബാക്ടീരിയയുടെ സന്തുലനത്തിലെ പ്രശ്നങ്ങള്‍ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. Photo Credit: Andrey_Popov/ Shutterstock.com

പ്രത്യേകിച്ച് മറ്റ് കാരണമൊന്നുമില്ലാതെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്താലും സൂക്ഷിക്കണം. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയയുടെ സന്തുലനത്തില്‍ ചില പ്രശ്നങ്ങള്‍ മൂലം ഇത്തരത്തില്‍ സംഭവിക്കാം. 

7. വായ്നാറ്റം

bad-breath
വായ്നാറ്റം ഉണ്ടെങ്കിൽ വയറിന്‍റെ അനാരോഗ്യ സാധ്യത തള്ളിക്കളയാനാകില്ല. Photo Credit: kei907/ Shutterstock.com

വയറിലെ പ്രശ്നങ്ങള്‍ വായ്നാറ്റത്തിനും കാരണമാകാം. വായ്നാറ്റം മോണയിലോ പല്ലിലോ നാക്കിലോ ചില ബാക്ടീരിയകള്‍ വളരുന്നത് മൂലവും ആകാമെങ്കിലും വയറിന്‍റെ അനാരോഗ്യ സാധ്യത തള്ളിക്കളയാനാകില്ല.

8. മധുരം കഴിക്കാന്‍ ആഗ്രഹം 

sweet
ചില ബാക്ടീരിയകളുടെ തോത് അമിതമായി വര്‍ധിക്കുന്നത് സാധാരണയിലും കവിഞ്ഞ പ്രിയം മധുരത്തോട് തോന്നാന്‍ കാരണമാകും. Photo Credit: djile/ Shutterstock.com

വയറില്‍ ജീവിക്കുന്ന ചില ബാക്ടീരിയകളുടെ തോത് അമിതമായി വര്‍ധിക്കുന്നത് സാധാരണയിലും കവിഞ്ഞ പ്രിയം മധുരത്തോട് തോന്നാന്‍ കാരണമാകും. ഇത്തരം സൂക്ഷ്മജീവികള്‍ക്ക് നിലനില്‍ക്കാന്‍ ചിലപ്പോള്‍ മധുരം ആവശ്യമായിരിക്കും. 

9. മോശം പ്രതിരോധശേഷി

disease
പ്രതിരോധസംവിധാനത്തിന്‍റെ 80 ശതമാനവും നമ്മുടെ വയറിന്‍റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. Photo Credit: Irina Bg/ Shutterstock.com

ഇടയ്ക്കിടെ രോഗങ്ങള്‍ പിടികൂടുന്നത് പ്രതിരോധശക്തിയുടെ കുറവിനെ സൂചിപ്പിക്കുന്നു. പ്രതിരോധസംവിധാനത്തിന്‍റെ 80 ശതമാനവും നമ്മുടെ വയറിന്‍റെ ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. 

10. മൂഡ് വ്യതിയാനങ്ങള്‍

mood-swing
ദഹനപ്രശ്നങ്ങള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുമ്പോൾ അത്യധികമായ ക്ഷീണവും ദേഷ്യവുമെല്ലാം തോന്നാം. Photo Credit: chaponta/ Shutterstock.com

ദഹനപ്രശ്നങ്ങള്‍ ഉറക്കമില്ലായ്മയിലേക്ക് നയിക്കുമെന്നതിനാല്‍ ഇത് ഒരാളില്‍ മൂഡ് മാറ്റങ്ങള്‍ക്കും കാരണമാകും. അത്യധികമായ ക്ഷീണവും ദേഷ്യവുമെല്ലാം തോന്നാനും ഇടയുണ്ട്. 

Content summary: Stomach health related symptoms

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}