25 വയസ്സു മുതൽ തുടങ്ങാം സെർവിക്കൽ സ്പോണ്ടിലോസിസ്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

cervical-spondylitis
Photo Credit: jaojormami/ Shutterstock.com
SHARE

കഴുത്തിലെ കശേരുക്കളുടെയും ഡിസ്കിന്റെയും അമിതമായ തേയ്മാനമാണ് കഴുത്തുവേദന ഉളവാക്കുന്ന സെർവിക്കൽ സ്പോണ്ടിലോസിസ്. ശരീരത്തിലെ സന്ധികളിൽ ഏറ്റവും കൂടുതൽ ചലനം ഉണ്ടാകുന്ന സന്ധികൾ കഴുത്തിലെ കശേരുക്കളിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഈ സന്ധികളുടെ തേയ്മാനം വളരെ നേരത്തെ തന്നെ തുടങ്ങുന്നു. കഴുത്തിലെ സന്ധികളുടെ തേയ്മാനം 25 മുതൽ 30 വയസ്സിൽ തന്നെ കണ്ടു തുടങ്ങാം. 60 വയസ്സ് കഴിഞ്ഞ 90 % പേരിലും ഇത് എക്സ്റേ പരിശോധനയിൽ കാണാം. എന്നാൽ ഇവർക്കൊന്നും വേദനയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാവണമെന്നില്ല. പ്രത്യേകിച്ചും കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നവരിൽ. 

ഇത്തരക്കാരിൽ പ്രായത്തിന് അനുസരിച്ചുള്ള തേയ്മാനം ഈ സന്ധികളിൽ കാണാമെങ്കിലും അവരുടെ കഴുത്തിന്റെ വഴക്കവും ചുറ്റുമുള്ള പേശികളുടെ ഉറപ്പും കൊണ്ട് വേദന തുടങ്ങിയ പ്രശ്നങ്ങൾ വരാനുള്ള സാധ്യത വളരെ കുറവാണ്. സന്ധികളുടെ ആരോഗ്യത്തിന് "use it or loose it"  എന്ന ചൊല്ല് ഉപയോഗിക്കാറുണ്ട്. അതായത് കൃത്യമായ വ്യായാമങ്ങൾ സന്ധികൾക്കു സ്ഥിരമായി നൽകിയില്ലെങ്കിൽ അവ കൂടുതലായി തേഞ്ഞുപോകുകയും വേദന തുടങ്ങിയ പ്രശ്നങ്ങൾക്കു കാരണം ആകുകയും ചെയ്യും. 

ലക്ഷണങ്ങൾ 

കഴുത്തിനു പുറകിലുണ്ടാകുന്ന വേദന, കഴുത്തിന്റെ ചലനം കുറഞ്ഞ് ഉറയ്ക്കുക. കഴുത്തിൽ നിന്നും കൈയിലേക്ക് പോകുന്ന നാഡികൾക്കോ സുഷുമ്നാ നാഡിക്കോ ഉണ്ടാകുന്ന ഞെരുക്കം തുടങ്ങിയവ.

കാരണങ്ങൾ

1. പ്രായം കൂടുമ്പോൾ 

2. പുകവലി

3. ചില ജോലികൾ. തല കൂടുതൽ കുനിച്ചു കൊണ്ടോ (ആശാരികൾ, പ്ലമർ), കൂടുതൽ സമയം ഉയർത്തി കൊണ്ടോ (Painters, Masons), തലയിൽ വലിയ ഭാരം താങ്ങുന്ന തരം ജോലിയുള്ളവർ.

4. കുറെ ഏറെ നേരം തല ഒരേ സ്ഥിതിയിൽ വയ്ക്കേണ്ടി വരുന്നവർ. ഉദാഹരണത്തിന് കംപ്യൂട്ടർ കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നവർ. കൂടുതൽ സമയം സെൽഫോൺ ഉപയോഗിക്കുന്നവരിലും ഇത് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. 

5. കഴുത്തിനു മുൻപ് ഉണ്ടായ പരുക്കുകൾ.

6. ചിലതരം സന്ധിരോഗങ്ങൾ

വ്യായാമ പരിഹാരം

കഴുത്തിനു പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തവർക്കു നേരിട്ടും കഴുത്തിന്റെ വേദന ഉള്ളവർക്കു ഡോക്ടറുടെ നിർദേശാനുസരണവും ഇവ ചെയ്തു തുടങ്ങാം. 

1. കഴുത്തിന്റെ കശേരുക്കളുടെ വഴക്കം കൂട്ടുന്ന വ്യായാമങ്ങൾ

2. കഴുത്തിനു ചുറ്റുമുള്ള പേശികളുടെ ശക്തി കൂട്ടുന്ന വ്യായാമങ്ങൾ.

Content Summary: Cervical Spondylitis causes, Symptoms and treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}