നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസിനു പിന്നിലെ കാരണങ്ങൾ അറിയാം

liver health
Excessive sugar intake leads to a fatty liver. Image courtesy: IANS
SHARE

കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് സാധാരണയായി രണ്ടു തരം ഉണ്ട്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും പറയും. 

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ്

ഇത് അമിതവണ്ണമുള്ളവർക്കും നിയന്ത്രണരഹിതമായ പ്രമേഹം, അമിത കൊളസ്ട്രോൾ തുടങ്ങിയവ ഉള്ളവർക്കും സാധാരണയായി കാണുന്നു. അമേരിക്കയിൽ 2009 ൽ ഒരു പഠനം ഫാറ്റിലിവറിനെക്കുറിച്ച് വലിയൊരു തിരിച്ചറിവുണ്ടാക്കി. ലിവർ ഫങ്ഷൻ പരിശോധനകളിൽ ഫാറ്റി ലിവർ തിരിച്ചറിഞ്ഞ ആളുകളിൽ 69 ശതമാനം പേർക്കും നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് ആയിരുന്നു. 14 ശതമാനം മാത്രമായിരുന്നു മദ്യപാനികൾ. അതായത് കരള്‍ കേടാവുന്നതിനു പ്രധാന കാരണം വ്യായാമക്കുറവും അമിതഭക്ഷണവും ആണ്.

നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്ന അവസ്ഥയ്ക്കു പല ഘട്ടങ്ങൾ ഉണ്ട്. ആദ്യഘട്ടമാണ് കരളിൽ കൊഴുപ്പ് അടിയുക. അമിതവണ്ണം ഉള്ളവരിൽ 40 മുതൽ 90 ശതമാനം വരെ ഇത് കാണപ്പെടുന്നു എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവരിൽ 10 മുതൽ 20% വരെ ഉള്ളവരിൽ ഇത് നോൺ ആൽക്കഹോളിക് സ്റ്റിയറ്റോറ്റിക് ഹെപ്പറ്റൈറ്റിസ് (NASH) എന്ന കരൾ കോശങ്ങൾ കേടാവുന്ന അവസ്ഥയിൽ എത്തുന്നു. ഈ രണ്ടു പ്രശ്നങ്ങളും ജീവിതശൈലീ നിയന്ത്രണങ്ങൾ കൊണ്ടും ഒപ്പം ചില മരുന്നുകൾ കൊണ്ടും പൂർണമായി മാറ്റാൻ കഴിയും. 

ആദ്യ അവസ്ഥയിൽ നിന്നും മൂന്നു മുതൽ പതിനഞ്ചു ശതമാനം ആളുകൾ സിറോസിസ് എന്ന രോഗാവസ്ഥയിൽ എത്തിച്ചേരും. ഈ സ്ഥിതിയിൽ നിന്നും കരളിനെ പൂർവ സ്ഥിതിയിൽ എത്തിക്കുക അസാധ്യമാണ്. സിറോസിസ് വന്നവരിൽ രണ്ടു മുതൽ അഞ്ചു ശതമാനം പേരിൽ ലിവർ കാൻസർ വരാനും സാധ്യതയുണ്ട്. 

നേരത്തെ കണ്ടുപിടിക്കാം

ലിവർ ഫങ്ഷൻ ടെസ്റ്റ്, വയറിന്റെ അൾട്രാസൗണ്ട് സ്കാനിങ് തുടങ്ങിയവ കൊണ്ട് ഇത് നേരത്തേ കണ്ടുപിടിക്കാം. ഈ അവസ്ഥ പ്രത്യേകമായ രോഗലക്ഷണങ്ങൾ കാണിക്കാത്തതു കൊണ്ട് അമിതവണ്ണം ഉള്ളവരും പ്രമേഹമുള്ളവരും ഡോക്ടറുടെ നിർദേശപ്രകാരം ഇത്തരം ടെസ്റ്റുകൾ ചെയ്തു നോക്കണം. 

ചികിത്സ

1. ഭക്ഷണ നിയന്ത്രണം

2. ഡോക്ടറുടെ നിർദേശാനുസരണം വിവിധ മരുന്നുകൾ ചികിത്സക്കായി ഉപയോഗിക്കാം. കൊളസ്ട്രോൾ കുറക്കുന്ന മരുന്നുകളും വൈറ്റമിൻ ഇ തുടങ്ങിയവയും മരുന്നു ചികിത്സയുടെ ഭാഗമാണ്. 

വ്യായാമപരിഹാരം

വേണ്ടത്ര വ്യായാമശീലമുള്ളവരിൽ സാധാരണ നിലയിൽ ഈ പ്രശ്നം കടന്നു വരാറില്ല. ഫാറ്റിലിവർ അവസ്ഥയിൽ എത്തിയവർക്ക്, ആസൂത്രിതമായ പതിവു വ്യായാമം കൊണ്ടു തന്നെ ഫാറ്റിലിവർ മാറ്റാനാകും.

∙ദിവസവും 40 മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന വ്യായാമശീലം പ്രധാനമാണ്. പൊതുവായ എയ്റോബിക് വ്യായാമങ്ങളാണ് ഇതിനുത്തമം. നടത്തം, നീന്തൽ, സൈക്ലിങ്, ജോഗിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം. കൂടുതൽ ഊർജം വിനിയോഗിക്കുന്ന മേൽശരീര വ്യായാമങ്ങളും ഗുണം ചെയ്യും.

Content Summary: Non alcoholic aftty liver disease: Causes, symptoms, treatment and early detection

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}