അല്‍സ്ഹൈമേഴ്സ് 17 വര്‍ഷം മുന്‍പ് തിരിച്ചറിയാം: ഈ രക്തപരിശോധനയിലൂടെ

blood test
Photo Credit: Talukdar David/ Shutterstock.com
SHARE

രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് 17 വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ അല്‍സ്ഹൈമേഴ്സിന്‍റെ സൂചനകള്‍ നല്‍കാന്‍ സഹായിക്കുന്ന രക്തപരിശോധന വികസിപ്പിച്ച് ജര്‍മനിയിലെ ഗവേഷകര്‍. ബോഹം റൂര്‍ സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ പ്രോട്ടീന്‍ ഡയഗണസ്റ്റിക്സും ഹൈഡല്‍ബര്‍ഗിലെ ജര്‍മന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍ററും ചേര്‍ന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 

ഒരു ഇമ്മ്യൂണോ-ഇന്‍ഫ്രാറെഡ് സെന്‍സര്‍ ഉപയോഗിച്ച്  രക്തത്തിലെ അമിലോയ്ഡ്-ബീറ്റ പ്രോട്ടീന്‍ ബയോമാര്‍ക്കറിന്‍റെ മടക്കുകളില്‍ ഉണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞാണ് ഗവേഷകര്‍ അല്‍സ്ഹൈമേഴ്സ് പ്രവചിക്കുന്നത്. രോഗം പുരോഗമിക്കുന്നതോടെ പ്രോട്ടീന്‍ മടക്കുകളില്‍ ഉണ്ടാകുന്ന ഈ വ്യതിയാനം തലച്ചോറില്‍ പ്ലാക്കുകള്‍ അടിഞ്ഞ് കൂടാന്‍ കാരണമാകുന്നു. അല്‍സ്ഹൈമേഴ്സ് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ ആദ്യ 15-20 വര്‍ഷത്തേക്ക് പുറമേക്ക് ദൃശ്യമാകില്ല. ഈ ഘട്ടത്തില്‍ വച്ചുതന്നെ മറവിരോഗ സാധ്യതകള്‍ നിര്‍ണയിക്കാന്‍ സാധിക്കുന്നത് മെച്ചപ്പെട്ട ചികിത്സകള്‍ വികസിപ്പിക്കാന്‍ സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ ക്ലോസ് ഗെര്‍വേര്‍ട്ട് പറയുന്നു. 

അല്‍സ്ഹൈമേഴ്സ് ആന്‍ഡ് ഡിമന്‍ഷ്യ ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണപഠനം പ്രസിദ്ധീകരിച്ചത്. അല്‍സ്ഹൈമേഴ്സ് മാത്രമല്ല പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഹണ്ടിങ്ടണ്‍സ് ഡിസീസ് പോലുള്ള മറവി രോഗങ്ങളുടെ പ്രവചനത്തിലും ഈ പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്ന് കരുതപ്പെടുന്നു. 

പഠനവുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ കേന്ദ്രങ്ങളെയാണ് അല്‍സ്ഹൈമേഴ്സ് ആദ്യം ബാധിക്കുക. ഇതിനാല്‍ ഓര്‍മശക്തിയിലും ചിന്താശേഷിയിലും ന്യായവിചാരണ ശേഷിയിലും ആദ്യ ഘട്ടത്തില്‍ മാറ്റങ്ങള്‍ ദൃശ്യമാകും. രോഗം പുരോഗമിക്കുന്നതോടെ ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമാകുകയും ആശയക്കുഴപ്പം, പെരുമാറ്റ വ്യതിയാനങ്ങള്‍ പോലുള്ളവ പ്രകടമാകുകയും ചെയ്യും. തീരുമാനങ്ങള്‍ എടുക്കാനുള്ള ശേഷി കുറയുകയും മുന്‍പ് ചെയ്ത് കൊണ്ടിരുന്ന ദൈനംദിന പ്രവര്‍ത്തികള്‍ പോലും തനിയെ നിര്‍വഹിക്കാനാകാത്ത അവസ്ഥ വരുകയും ചെയ്യും. ഒരു സംസാരം പൂര്‍ത്തിയാക്കാനാകാതെ വരുക, വസ്തുക്കള്‍ ഇരിക്കുന്ന ഇടത്ത് നിന്ന് മാറ്റി വച്ചിട്ട് അവയെ കണ്ടെത്താനാകാതെ വരുക എന്നിവയെല്ലാം അല്‍സ്ഹൈമേഴ്സുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. 

Content Summary: Sign of dementia that occurs 17 years before Alzheimer's disease strikes

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}