നിരന്തരമായ പരിശോധനകള്‍ വഴി വൃക്കസ്തംഭനം തടയാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

kidney dat 2022
Photo Credit : SvetaZi/ Shutterstock.com
SHARE

പ്രായാധിക്യം കൊണ്ടും മറ്റു കാരണങ്ങള്‍ കൊണ്ടും വൃക്കയുടെ പ്രവര്‍ത്തനശേഷി കുറ‍ഞ്ഞു വരുന്ന അവസ്ഥയെയാണ് ക്രോണിക് കിഡ്നി ഡിസീസ് എന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ 78 ലക്ഷത്തോളം പേര്‍ക്ക് ക്രോണിക് കിഡ്നി ഡിസീസ് ബാധിക്കപ്പെട്ടതായി കണക്കാക്കുന്നു. രോഗം തിരിച്ചറിയാന്‍ വൈകുന്നതും വൈകി തുടങ്ങുന്ന ചികിത്സയുമെല്ലാം ഈ വൃക്ക  രോഗത്തെ ജീവന്‍തന്നെ പോകാന്‍ കാരണമാക്കുന്ന മാരക രോഗമാക്കി മാറ്റുന്നു. ലോകത്തെ മരണകാരണമാകുന്ന രോഗങ്ങളില്‍ ഏഴാം സ്ഥാനത്താണ് വൃക്കരോഗമുള്ളത്. 

നിരന്തരമായ പരിശോധനകള്‍ കൊണ്ട് വൃക്കസ്തംഭനവും വൃക്കരോഗങ്ങളും നേരത്തെ കണ്ടെത്തി ചികിത്സകള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വൈറ്റസ്കെയര്‍ ഡയാലിസിസ് സെന്‍റേഴ്സ് സഹസ്ഥാപകന്‍ ഡോ. സൗരഭ് പോഖ്റിയാല്‍ ദഹെല്‍ത്ത്സൈറ്റ്.കോമിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ക്രോണിക് കിഡ്നി രോഗം ഉണ്ടാകുന്നവരില്‍ 50 ശതമാനത്തിനും  പ്രമേഹം, ഉയര്‍ന്നരക്തസമ്മര്‍ദം എന്നീ പ്രശ്നങ്ങള്‍ ഉള്ളതായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. ഇതിനാല്‍ ഈ രോഗങ്ങളുള്ളവര്‍ വൃക്കയുടെ ആരോഗ്യം ഉറപ്പ് വരുത്താന്‍ ഇടയ്ക്കിടെ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തണം. 

രക്തവും മൂത്രവും ഉപയോഗിച്ചുള്ള രണ്ട് പ്രാഥമിക പരിശോധനകളാണ് വൃക്കയുടെ പ്രവര്‍ത്തനം ശരിയായ ഗതിയിലാണോ എന്ന് കണ്ടെത്താന്‍ ഉപയോഗിക്കുന്നത്. മൂത്രത്തില്‍ പ്രോട്ടീന്‍ പ്രത്യക്ഷപ്പെടുന്നത് വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതിന്‍റെ വ്യക്തമായി സൂചനയാണ്. മൂത്ര പരിശോധനയില്‍ ഇത് വ്യക്തമാകും. രക്തത്തിലാകട്ടെ ക്രിയാറ്റിന്‍ തോതാണ് പരിശോധിക്കപ്പെടുന്നത്. ഈ ലളിതമായ പരിശോധനകള്‍ ഇടയ്ക്കിടെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ചെയ്തു നോക്കി വൃക്കയുടെ ആരോഗ്യസ്ഥിതി വിലയിരുത്താവുന്നതാണ്. 

ഇതിനു പുറമേ കണങ്കാലും കാലുകളും നീരു വയ്ക്കല്‍, അമിതമായ ക്ഷീണം, മൂത്രത്തിന്‍റെ അളവില്‍ കുറവ് തുടങ്ങിയ ലക്ഷണങ്ങളും വൃക്കയുടെ ആരോഗ്യം പരിശോധിക്കാന്‍ സമയമായി എന്ന സൂചന നല്‍കുന്നു. രോഗിയുടെ അപകട സാധ്യതകളുടെയും വൃക്കരോഗത്തിന്‍റെ ഘട്ടത്തിന്‍റെയും അടിസ്ഥാനത്തില്‍ ആറു മുതല്‍ 12 മാസത്തെ ഇടവേളകളില്‍ യൂറിന്‍ പ്രോട്ടീന്‍ ടെസ്റ്റും സെറം ക്രിയാറ്റിന്‍ ടെസ്റ്റും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യാറുണ്ട്.

Content Summary: Prevent Kidney Failure Through Regular Tests And Screenings

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}