അവയവദാന ദിനത്തോട് അനുബന്ധിച്ച് ‘നവജീവൻ’ പരിപാടിയുമായി രാജഗിരി ആശുപത്രി

organ-donation-rajagiri
61 വയസ്സുള്ള മുത്തശ്ശി രാധാമണി കരൾ ദാനം ചെയ്ത 5 വയസ്സുകാരൻ മാസ്റ്റർ ധീരജിന് നടൻ റോഷൻ മാത്യു സ്നേഹസമ്മാനം നൽകുന്നു. രാധാമണി(ധീരജിന് പിന്നിൽ), ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി സിഎംഐ, ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. രാമചന്ദ്രൻ നാരായണമേനോൻ, ഡോ. സണ്ണി പി ഓരത്തേൽ, ഡോ. സച്ചിൻ ജോർജ്ജ്, ഡോ. ജോൺസ് ഷാജി, ഡോ. ശാലിനി രാമകൃഷ്ണൻ എന്നിവർ സമീപം
SHARE

ലോക അവയവദാന ദിനത്തോട് അനുബന്ധിച്ച് ധീരരായ ദാതാക്കളെ ആദരിക്കുന്നതിനും അനേകം ജീവിതങ്ങളെ സ്‌പർശിച്ച മഹത്തായ പ്രവൃത്തിയെ അനുസ്മരിച്ചുമുള്ള "നവജീവൻ" എന്ന പരിപാടി രാജഗിരി ഹോസ്പിറ്റലിൽ നടൻ റോഷൻ മാത്യു ഉദ്ഘാടനം ചെയ്തു. അവയവങ്ങൾക്ക് തകരാർ സംഭവിച്ച് അവസാനഘട്ടത്തിൽ എത്തിയ ഒരു രോഗി വീതം അവയവദാനത്തിനായി കാത്തിരിക്കവേ എല്ലാദിവസവും മരിക്കുന്നു. ഒപ്പം നിരവധി പേർ വെയിറ്റിങ് ലിസ്റ്റിൽ ചേർക്കപ്പെടുകയും ചെയ്യുന്നു.  ഇന്ത്യയിൽ അവയവങ്ങൾ ദാനം ചെയ്യാൻ തയാറുള്ള ദാതാക്കളുടേയും അവയവങ്ങളുടെയും ദൗർലഭ്യം നേരിടുന്നുണ്ടെന്നുള്ളതാണ് വസ്തുത. ഈ ഘട്ടത്തിൽ അവയവങ്ങൾ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും ജീവൻ രക്ഷിക്കുന്ന ദാതാക്കളുടെ സംഭാവനകൾക്ക് നന്ദി പറയുന്നതിനും വേണ്ടിയാണ് നവജീവൻ എന്ന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാജഗിരി ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയ രോഗികൾക്കും അവരുടെ ദാതാക്കൾക്കും മരണമടഞ്ഞ ദാതാക്കളുടെ കുടുംബാംഗങ്ങൾക്കും സബ്സീഡി നിരക്കിൽ ചികിത്സ നൽകുന്ന പദ്ധതിയാണ് നവജീവൻ. മരിച്ച ദാതാക്കളുടെ കുടുംബാംഗങ്ങളേയും ജീവിച്ചിരിക്കുന്ന ദാതാക്കളേയും ചടങ്ങിൽ ആദരിച്ചു. 

പരിപാടിയിൽ ഫാ. ജോസ് അലക്‌സ് ഒരുതായപ്പിള്ളി സിഎംഐ, സെന്റർ ഓഫ് എക്‌സലൻസ് ഇൻ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സയൻസസ് ഡയറക്‌ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ജിഐ, എച്ച്പിബി, മൾട്ടിഓർഗൻ ട്രാൻസ്പ്ലാന്റ് വിഭാഗം മേധാവിയും സീനിയർ കൺസൽറ്റന്റുമായ ഡോ. രാമചന്ദ്രൻ നാരായണമേനോൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ, അനസ്തീസിയ വിഭാഗം മേധാവി ഡോ. സച്ചിൻ ജോർജ് എന്നിവർ പങ്കെടുത്തു. 

ചുരുങ്ങിയ കാലത്തിനുള്ളിൽ ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്നും മരിച്ച ദാതാവിൽ നിന്നുമായി 30 ലധികം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ രാജഗിരി ആശുപത്രി പൂർത്തിയാക്കി. സമഗ്രവും രോഗീ കേന്ദ്രീകൃതവുമായ ചികിത്സ നൽകുന്നതിനുള്ള ഏറ്റവും പുതിയതും മികച്ചതുമായ സൗകര്യങ്ങളും ഉപകരണങ്ങളും രാജഗിരി ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഒരു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ പോലും അവയവമാറ്റം നടത്താൻ സാധിക്കുന്ന വിധത്തിൽ അത്യാധുനിക സൗകര്യങ്ങൾ രാജഗിരിയിൽ ഒരുക്കിയിട്ടുണ്ട്. സർജന്മാർ, ഫിസിഷ്യൻമാർ, മറ്റ് ഹെൽത്ത്കെയർ പ്രൊഫഷണലുകൾ എന്നിവരടങ്ങുന്ന വിദഗ്ധരും പ്രഗത്ഭരുമായ ഒരു സംഘമാണ് രാജഗിരി ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്നത്.

Content Summary: Organ Donation Day Programme

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA