മഴയും വാതരോഗവും ഉറക്കം കെടുത്തുന്നുണ്ടോ? പരിഹാരം ആയുർവേദത്തിലുണ്ട്

arthritis
Photo Credit: KieferPix/ Shutterstock.com
SHARE

കസേരയിൽ നിന്ന് എഴുന്നേൽക്കാൻ വയ്യ’, ‘പടികയറാൻ പ്രയാസം’.... വേദന കടിച്ചിറക്കി ഇങ്ങനെ പറയുന്നവർ ഒട്ടേറെ. വാതരോഗങ്ങൾ പിടിമുറുക്കുമ്പോൾ വേദനയും കൂടെയെത്തുന്നു. പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. കൈകാൽ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങൾ മഴക്കാലത്തും ശീതകാലത്തും വർധിച്ചു കാണാറുണ്ട്.

പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളിൽ മാനസിക സമ്മർദം  കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. 

വാതരോഗത്തിനെതിരെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം

∙ ദിവസവും എണ്ണ  തേച്ച് ശരീരം ചൂടുവെള്ളത്തിൽ കഴുകി കുളിക്കാം. 

∙ മിതമായി വ്യായാമം ചെയ്യുക. ഹിതമായ യോഗാസന മുറകൾ ശീലിക്കുന്നതു നല്ലതാണ്. 

∙ മാനസിക സമ്മർദമുണ്ടാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക. 

∙ വിശ്രമജീവിതം ആസ്വാദ്യകരമായി നയിക്കുക. ഇഷ്ടമുള്ള കാര്യങ്ങൾ– യാത്ര, വായന, എഴുത്ത് തുടങ്ങിയവയിൽ ഏർപ്പെടാം. 

വാതത്തിനെതിരെ ആയുർവേദ ചികിത്സ 

∙ വാതരോഗത്തിനെതിരെ കർക്കടകമാസ ചികിത്സകൾ സ്വീകരിക്കാവുന്നതാണ്. 

∙ വാതഹരമായ ഔഷധങ്ങൾ സേവിക്കുകയും എണ്ണതേച്ചുകുളി (അഭ്യംഗം) പതിവാക്കുകയും ചെയ്യുക.

∙ പത്തിലകൾ  കൊണ്ട്  തോരൻ വച്ചു കഴിക്കുക. 

(ലേഖകൻ പാലക്കാട് അഹല്യ ആയുർവേദ കോളജ് അസോഷ്യേറ്റ് പ്രഫസറാണ്)

Content Summary: Ayurveda treatment for Arthritis

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}