‘പാലാപ്പള്ളി തിരുപ്പള്ളി’ക്ക് ചുവടുവച്ച് സൂപ്രണ്ടും മെഡിക്കൽ ഓഫിസറും; വിഡിയോ പങ്കുവച്ച് ആരോഗ്യമന്ത്രി

doctors dance
SHARE

പൃഥിരാജിന്റെ ഏറ്റവും പുതിയ ചിത്രമായ കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി...’ എന്നു തുടങ്ങുന്ന സൂപ്പർ ഹിറ്റ് പാട്ടിനു ചുവടുവച്ച് ഒരു മെഡിക്കൽ ഓഫിസറും സൂപ്രണ്ടും. ഇരുവരുടെയും ഡാൻസ് വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച് സന്തോഷം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്.

വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫിസർ ഡോ. സഫീജ് അലിയുമാണ് ആരും ഒന്നു ചുവടുവച്ചു പോകുന്ന പാലാപ്പള്ളി തിരുപ്പള്ളി...എന്ന പാട്ടിന് നൃത്തച്ചുവടുകളുമായി എത്തിയത്. 

‘ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്തുതന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നതായും ഈ മാസം കിടത്തി ചികിത്സ ആരംഭിക്കുമെന്നും വിഡിയോ പങ്കുവച്ച് മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നത്. ഇരുവരും മികച്ച ഡോക്ടർമാരാണ്. മികച്ച ഡാൻസർമാരും– മന്ത്രി കുറിച്ചു.

ആരോഗ്യമന്ത്രിയുടെ പ്രോത്സാഹനം കാണുമ്പോൾ സന്തോഷമുണ്ടെന്നും കൂടുതൽ ഊർജസ്വലരായി പ്രവർത്തിക്കട്ടെയെന്നുമുള്ള കമന്റുകളും വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

Content Summary: Medical officer and Superintendent's dance video

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}