ദിവസവും മൾട്ടിവൈറ്റമിനുകൾ കഴിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്നു പഠനം

vitamin supplements
Photo credit : ronstik / Shuttertock.com
SHARE

ആരോഗ്യം നിലനിർത്താനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനുമൊക്കെ പലരും ഇന്ന് ഉപയോഗിക്കുന്ന സപ്ലിമെന്റുകളാണ് മൾട്ടി വൈറ്റമിനുകൾ. ചിലരാകട്ടെ ഡോക്ടർമാരുടെ നിർദേശം കൂടാതെതന്നെ ഇവ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങി കഴിക്കാറുണ്ട്. എന്നാൽ ഇങ്ങനെ മൾട്ടിവൈറ്റമിനുകൾ കഴിക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ശരീരത്തിന് ഉണ്ടാകുന്നില്ലെന്ന് ഹാർവഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനത്തിൽ കണ്ടെത്തി. 

ഏഴ് ലക്ഷം പേരെ ഉൾപ്പെടുത്തി നടത്തിയ 84 പഠനങ്ങൾ അവലോകനം ചെയ്താണ് ഗവേഷകർ ഈ നിഗമനത്തിൽ എത്തിയത്. അർബുദമോ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്ന ഹൃദ്രോഗങ്ങളോ തടയുന്നതിൽ വൈറ്റമിൻ, മിനറൽ സപ്ലിമെന്റുകൾ യാതൊരു പങ്കും വഹിക്കുന്നില്ലെന്ന് ജാമാ ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് പറയുന്നു. മൾട്ടി വൈറ്റമിൻ സപ്ലിമെന്റുകൾ വാങ്ങാൻ ചെലവഴിക്കുന്ന പണം ആരോഗ്യകരമായ ഭക്ഷണങ്ങൾ വാങ്ങാൻ വിനിയോഗിക്കണമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഹാർവഡ് അസോഷ്യേറ്റ് പ്രഫസർ ഡോ. പീറ്റർ കോഹൻ ചൂണ്ടിക്കാട്ടി. 

എന്നാൽ ചിലർക്ക് മൾട്ടിവൈറ്റമിൻ കഴിക്കേണ്ടത് ആവശ്യമായി വന്നേക്കാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു. രോഗങ്ങൾ മൂലം നിയന്ത്രിത ഭക്ഷണക്രമം പിന്തുടരുന്നവർക്കും പോഷണങ്ങൾ ആഗിരണം ചെയ്യപ്പെടാൻ ബുദ്ധിമുട്ടുള്ള തരത്തിൽ ഗാസ്ട്രോ ഇന്റസ്റ്റൈനൽ പ്രശ്നങ്ങളുള്ളവർക്കും സപ്ലിമെന്റുകൾ ശുപാർശ ചെയ്യപ്പെടാം. ആവശ്യത്തിന് സൂര്യപ്രകാശമേൽക്കാൻ സാഹചര്യമില്ലാത്തവർക്ക് ദിവസവും വൈറ്റമിൻ ഡി സപ്ലിമെന്റുകൾ നിർദേശിക്കപ്പെടാറുണ്ട്. ചുവന്ന രക്തകോശങ്ങളുടെ കുറവ് മൂലം വിളർച്ച നേരിടുന്നവർക്ക് അയൺ സപ്ലിമെന്റുകളും വേണ്ടി വന്നേക്കാമെന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

മൾട്ടി വൈറ്റമിനുകൾ ആരോഗ്യം കാത്തു രക്ഷിക്കും എന്ന അമിത ആത്മവിശ്വാസം പോഷകസമ്പുഷ്ടമായ ഭക്ഷണവിഭവങ്ങൾ കഴിക്കാതിരിക്കാൻ ഇടയാക്കുമെന്നും ഗവേഷകർ ആശങ്ക പ്രകടിപ്പിക്കുന്നു.

Content Summary: Multi vitamin use

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}