ഫർണിച്ചറിൽ കറ പറ്റാതിരിക്കാൻ ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ അടങ്ങിയ രാസവസ്തു കരൾ അർബുദത്തിലേക്ക് നയിക്കാം

liver
SHARE

ഫർണിച്ചറിൽ കറ പുരളാതിരിക്കാൻ ഉപയോഗിക്കുന്ന ഉൽപന്നങ്ങളിലെ പ്രധാന രാസവസ്തുവാണ് പെർഫ്ളൂറോഒക്ടെയ്ൻസൾഫോണിക് ആസിഡ് (പിഎഫ്ഒഎസ്). ഈ രാസവസ്തുവിന് മനുഷ്യരിലെ കരൾ അർബുദവുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് സതേൺ കലിഫോർണിയ സര്‍വകലാശാലയിലെയും ഐക്കാൺ സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകർ നടത്തിയ പഠനം. 

ഹെപാറ്റോ സെല്ലുലാർ കാർസിനോമ (എച്ച്സിസി) എന്ന ഒരു തരം കരൾ അർബുദവുമായിട്ടാണ് പിഎഫ്ഒഎസ് ബന്ധപ്പെട്ടിരിക്കുന്നത്. കരൾ അർബുദങ്ങളിലെ അഞ്ചിൽ നാലു കേസും എച്ച്സിസി ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് ബാധിച്ചവർ 5 വർഷം ജീവിച്ചിരിക്കാനുള്ള സാധ്യത 20 ശതമാനത്തിന് താഴെയാണ്. രാസവസ്തുക്കളടങ്ങിയ മലിനീകരിക്കപ്പെട്ട വെള്ളം ഈ അർബുദത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന നാശത്തെ തിരിച്ചറിഞ്ഞ് പിഎഫ്ഒഎസ്, പെർഫ്ളൂറോ ആൽക്കലയ്‌ൽ സബ്സറ്റൻസസ് (പിഎഫ്എഎസ്) തുടങ്ങിയ രാസവസ്തുക്കളുടെ ഉപയോഗം പല രാജ്യങ്ങളിലും കുറച്ചിട്ടുണ്ട്. എന്നാൽ ഇവയുടെ ദീർഘകാല ഉപയോഗം മൂലം വെള്ളത്തിലുണ്ടായ മലിനീകരണം ഉടനെയൊന്നും മാറില്ലെന്ന് ഗവേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

അമേരിക്കയിലെ മുതിർന്നവരിൽ 98 ശതമാനത്തിലേറെ പേരുടെയും രക്തത്തിൽ ഇത്തരം രാസ സംയുക്തങ്ങൾ തിരിച്ചറിയാൻ കഴിയുന്ന അളവിലുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇവർക്ക് കരൾ അർബുദം വരാനുള്ള സാധ്യത 4.5 മടങ്ങ് അധികമാണെന്ന് ഗവേഷണ റിപ്പോർട്ട് പറയുന്നു. ഇത്തരം രാസവസ്തുക്കളുടെ ശരിയായ പ്രത്യാഘാതങ്ങളെ കുറിച്ച് മനസ്സിലാക്കാൻ പഠനം സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലെഡ ചട്സി കൂട്ടിച്ചേർത്തു. ജെഎച്ച്ഇപി റിപ്പോർട്സ് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

Content Summary: Liver cancer causes chemical

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}