ADVERTISEMENT

അമിതവണ്ണം, അമിതഭാരം, കുടവയര്‍ ഇതൊന്നും ആരോഗ്യകരമായ ജീവിതത്തിന് അത്ര നല്ലതല്ലെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹൃദ്രോഗം മുതല്‍ പ്രമേഹം വരെ പല വിധത്തിലുള്ള രോഗങ്ങളാണ് കുടവയറുള്ളവരെ പിടികൂടാറുള്ളത്. അരക്കെട്ടിന്‍റെ വലുപ്പം ഓരോ ഇഞ്ച് വര്‍ധിക്കുമ്പോഴും  ഹൃദയാഘാത സാധ്യത 10 ശതമാനം കൂടുമെന്ന് അടുത്തിടെ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നടത്തിയ പഠനവും പറയുന്നു. കുടവയറുള്ളവര്‍ക്ക് സ്ലിമ്മായ വയറുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3.21 മടങ്ങ് അധികമാണെന്നും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച ഗവേഷണറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

 

അമിതഭാരമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ പ്രശ്നം വരാനുള്ള സാധ്യത 2.65 മടങ്ങ് അധികമാണെന്ന്  പഠനം മുന്നറിയിപ്പ് നല്‍കുന്നു. സാച്ചുറേറ്റഡ് കൊഴുപ്പിന്‍റെയും ട്രാന്‍സ്ഫാറ്റിന്‍റെയും അളവ് കുറച്ച് ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഉയര്‍ന്ന തോതിലുള്ള ഫൈബറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനൊപ്പം നിത്യവും വ്യായാമവും ചെയ്യണം. കുടവയര്‍ കുറയ്ക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ ഇനി പറയുന്നവയാണ്. 

 

1. നിന്നു കൊണ്ട് വെള്ളം കുടിക്കുന്നത് ദഹനപ്രശ്നം അടക്കമുള്ള സങ്കീര്‍ണതകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഇരുന്ന് കൊണ്ട് വേണം വെള്ളം കുടിക്കാന്‍.

2. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക

3. ഗ്യാസ്, നെഞ്ചെരിച്ചില്‍ പോലുള്ള ദഹനപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുക

4. അലസമായി ചടഞ്ഞു കൂടിയിരിക്കാതെ നടക്കുകയും ചലിക്കുകയും ചെയ്യുക

5. ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റ് തോത് കുറച്ച് പ്രോട്ടീന്‍ തോത് വര്‍ധിപ്പിക്കുക

6. സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കുക

7. ഭാരം ഉയര്‍ത്താന്‍ ശ്രമിക്കുക. 

8. പുകവലി ഉപേക്ഷിക്കുക

9. മദ്യപാനം പരിമിതപ്പെടുത്തുക

10. മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ മെഡിറ്റേഷന്‍ പോലുള്ള ധ്യാനമുറകള്‍ പരിശീലിക്കുക.

Content Summary: Every extra inch on the waistline raises heart attack risk by 10 per cent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com