ADVERTISEMENT

ആർത്തവം ആരംഭിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ ചിലരിൽ സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്. ചിലരിലാകട്ടെ ആർത്തവം കഴിഞ്ഞാലും രണ്ടു മൂന്നു ദിവസത്തേക്കു വേദന ഉണ്ടായെന്നും വാരം.  എന്താണ് ഈ വേദനയ്ക്കു കാരണം? ഇത് സ്താനാർബുദത്തിന്റെ ലക്ഷണമാണോ? ഈ സംശയങ്ങൾ പലപ്പോഴും സ്ത്രീകളെ അലട്ടാറുണ്ട്.

 

ആർത്തവസമയത്തു സ്തനങ്ങളിൽ നേരിയ തോതിലുള്ള വേദന കാണുന്നതു സാധാരണമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രത്യേകിച്ചും ചെറുപ്പക്കാരികളിൽ. ആർത്തവ സമയത്തു ശരീരത്തിലെ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ എന്നീ ഹോർമോണുകളുടെ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലമാണ് ഇങ്ങനെ ഉണ്ടാകുന്നത്. 

 

ഹോർമോണുകളുടെ പ്രവർത്തന ഫലമായി ശരീരത്തിൽ പല ഭാഗത്തും നീർക്കെട്ട് അഥവാ ഇൻഫ്ലമേഷൻ ഉണ്ടാകും. ആ ഭാഗത്തു വേദനയായി അനുഭവപ്പെടാം. സാധാരണ നിലയിലുള്ള ഇത്തരം വേദനകൾക്കു പ്രത്യേകിച്ചു ചികിത്സയോ മരുന്നുകളോ ആവശ്യം വരാറില്ല. ഭക്ഷണത്തിൽ ഉപ്പു കുറയ്ക്കൽ, കഫീൻ അടങ്ങിയ ഭക്ഷണം കുറയ്ക്കൽ എന്നിവ പ്രശ്നം ലഘൂകരിക്കാൻ സഹായിച്ചേക്കും. അതുപോലെ വേണ്ടത്ര വെള്ളം കുടിക്കുന്നതും പഴങ്ങളും പച്ചക്കറികളും വേണ്ടത്രയുള്ള സമീകൃതമായ ആഹാരം ശീലിക്കുന്നതും ആശ്വാസം നൽകും. 

 

മാസമുറ സമയത്തല്ലാതെ കാണുന്ന സ്തനത്തിലെ വേദനകളെ കൂടുതൽ ഗൗരവത്തോടെ കാണണം. അവ പ്രത്യേകിച്ചും മധ്യവസ്സിലെത്തിയ സ്ത്രീകളിലാണു കൂടുതലും കാണുക. മുഴയോ തടിപ്പോ, സിസ്റ്റുകളോ ഈ വേദനയ്ക്കു കാരണമാകുന്നുണ്ടോ എന്നറിയാൻ ചിലപ്പോൾ സ്കാനിങ് നടത്തേണ്ടി വരാം. 

 

വാരിയെല്ലു സന്ധിയിലുണ്ടാകുന്ന നീർക്കെട്ട്, സ്തനത്തിനേൽക്കുന്ന പരുക്കുകൾ, പേശീവലിവു തുടങ്ങിയ വിവിധ കാരണങ്ങൾ കൊണ്ടും വേദന വരാം. മുലയൂട്ടുന്നവരിൽ ചിലപ്പോൾ സ്തനത്തിൽ അണുബാധയുണ്ടായും വേദന വരാം. കാൻസർ പോലുള്ള അവസ്ഥകളിലും വേദന ഉണ്ടാകാം. എന്നാൽ ആർത്തവ സമയത്തു മാത്രം കാണുന്ന വേദനയെ പൊതുവേ പേടിക്കേണ്ടതില്ല. വേദന കൂടുതലായി തോന്നിയാൽ പാരസെറ്റമോൾ പോലുള്ള വേദനസംഹാരികൾ താൽക്കാലികമായി ഉപയോഗിക്കുന്നതിൽ തെറ്റില്ല.

Content Summary: Menstral cycle related breast pain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com