മാർ സ്ലീവാ മെഡിസിറ്റി നാലാം വർഷത്തിലേക്ക്

mar sleeva medicity
മാർ സ്ലീവാ മെഡിസിറ്റി മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള പദ്ധതികൾക്കു തുടക്കമിടുന്ന ചടങ്ങിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസംഗിക്കുന്നു
SHARE

പാല മാർ സ്ലീവാ മെഡിസിറ്റി മൂന്നാം വാർഷികത്തിന്റെ ഭാഗമായി വിവിധ കർമ പരിപാടികൾക്കു തുടക്കമായി. പാലാ രൂപതാ ബിഷപ്പും മാർ സ്ലീവാ ഫൗണ്ടർ ആൻഡ് പേട്രണുമായ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ പദ്ധതികൾക്കു തുടക്കം കുറിച്ചു. മാർ സ്ലീവാ മെഡിസിറ്റി പാലാ 4.0 ലോഗോ പ്രകാശനം ചെയ്തു. 

സമൂഹത്തിന് ഉപകാരപ്പെടുന്ന ഒട്ടേറെ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്നു ബിഷപ് കല്ലറങ്ങാട്ട് പറഞ്ഞു. അക്യൂട്ട് റീഹാബിലിറ്റേഷൻ യൂണിറ്റ്, പുതിയ സർവീസ് സെന്ററുകൾ, മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സേവനം, മുതിർന്ന പൗരർക്കുള്ള സേവനപരിപാടി, നാച്യുറോപ്പതി, പുതിയ വെബ്സൈറ്റ് തുടങ്ങി പതിനെട്ടോളം പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും.

കോവിഡ് കാലത്തുൾപ്പെടെ പൊതുജനങ്ങൾക്കു മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ നൽകാനായെന്നും ജനങ്ങളുടെ വിശ്വാസം നേടാനായെന്നും ആശുപത്രി മാനേജിങ് ഡയറക്ടർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}