കേരളത്തിൽ നിന്ന് അന്തർദേശീയ പ്രമേഹ മെഡിക്കൽ ജേണൽ; പ്രകാശനം സ്വീഡനിൽ

ijdt
SHARE

കേരളത്തിൽ നിന്നുള്ള അന്തർദേശീയ പ്രമേഹ മെഡിക്കൽ ജേണൽ ‘ഇന്റർനാഷണൽ ജേണൽ ഓഫ് ഡയബറ്റിസ് ആൻഡ് ടെക്നോളജി  (IJDT)യുടെ പ്രകാശനം സ്റ്റോക്ക്ഹോം, സ്വീഡനിൽ നടന്ന ചടങ്ങിൽ  ഡോ.ടഡേ ബറ്റാലിനോ നിർവഹിച്ചു.

ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നു പ്രസിദ്ധീകരിക്കുന്ന പ്രഥമ ഡയബറ്റിസ് ടെക്നോളജി മെഡിക്കൽ ജേണലാണ് IJDT. ഡോ.ജ്യോതിദേവ് കേശവദേവ് ചീഫ് എഡിറ്ററായി ആരംഭിച്ചിരിക്കുന്ന IJDT യുടെ പ്രസാധകർ വോൾട്ടേഴ്സ് ക്ലൂവറാണ്. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പ്രമുഖർ എഡിറ്റർമാരായി ഉള്ള ഈ പ്രസിദ്ധീകരണത്തിൽ 70% പ്രമേഹ സാങ്കേതിക വിദ്യയും 30% മറ്റു പ്രമേഹ ഗവേഷണങ്ങളുമാണ് ഉൾക്കൊള്ളുന്നത്.

ഏഷ്യയിൽ നിന്നുമുള്ള പ്രമേഹഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വേഗത്തിലും ഫലപ്രദമായും അത് പ്രസിദ്ധീകരിക്കുന്നതിനുമായാണ് IJDT ലക്ഷ്യമാക്കുന്നതെന്ന് എഡിറ്റർ ഇൻ ചീഫ് ഡോ. ജ്യോതിദേവ് കേശവദേവ് അറിയിച്ചു.

പ്രമേഹ ചികിത്സ കൂടുതൽ വിജയിക്കുന്നതിനും ഇത് കാരണമുള്ള രോഗങ്ങൾ ഫലപ്രദമായി തടയുന്നതിനും നൂതന ഗവേഷണങ്ങളിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂവെന്ന് പ്രകാശന കർമം നിർവഹിച്ച് ATTD (അഡ്വാൻസ്ഡ് ടെക്നോളോജിസ് & ട്രീട്മെന്റ്സ് ഇൻ ഡയബറ്റിസ്) ചെയർപേഴ്‌സൺ ടഡേ ബറ്റാലിനോ പറഞ്ഞു. ഡയബറ്റിസ് ഇന്ത്യ സെക്രട്ടറി ജനറൽ ഡോ. ബൻഷി സാബു ചടങ്ങിന് അധ്യക്ഷ്യത വഹിച്ചു. ഗോപിക കൃഷ്ണൻ ( എക്സിക്യൂട്ടീവ് എഡിറ്റർ IJDT) നന്ദി പ്രകാശിപ്പിച്ചു. പത്തിലധികം രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. IJDT എല്ലാ ഗവേഷകരിലും എത്തിക്കുന്നതിനായി സൗജന്യമായാണ് അത് ലഭ്യമാക്കിയിരിക്കുന്നത്. (www.ijdt.org)

Content Summary: International Diabetes Medical Journal Published from Kerala

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒറ്റനിലയിൽ കിടിലൻവീട് | Best Kerala Homes | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA