ശസ്ത്രക്രിയാ വിദഗ്ധരുടെ വേൾഡ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ച് മലയാളി ഡോക്ടർ

dr bibin
ഡോ. ബിബിൻ മാത്യു
SHARE

ഇസ്താൻബൂളിൽ നടക്കുന്ന ശസ്ത്രക്രിയാ വിദഗ്ധരുടെ 33–ാമത് വേൾഡ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കാൻ ക്ഷണം ലഭിച്ച് മലയാളി ഡോക്ടർ. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന സമ്മേളനത്തിൽ കോട്ടയം സ്വദേശിയും ഐഎംഎ കോട്ടയം ചാപ്റ്റർ പ്രസിഡന്റുമായ ഡോ. ബിബിൻ മാത്യു  ‘കീ ഹോൾ ഹെർണിയ ശസ്ത്രക്രിയ രംഗത്തെ നൂതന ലാപ്പറോസ്കോപിക്  ചികിത്സാ രീതി ആയ eTEP-TAR(Enhanced view totally extraperitoneal repair with transverse abdominis release) എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ , ഭാരത് ഹോസ്‌പിൽ, മാതാ ഹോസ്പിറ്റൽ എന്നീ ആശുപത്രികളിലെ കൺസൽറ്റന്റ് ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജനാണ് ഡോ. ബിബിൻ മാത്യു. പോളക്കാട്ടിൽ എം വി മാത്യുവിന്റെയും അന്നമ്മ മാത്യൂവിന്റെയും മകനാണ്. ഭാര്യ ഡോ. ഗായത്രി മേരി അലക്സ് കുമരകം ഗവണ്മെന്റ് ആശുപത്രിയിലെ കൺസൽറ്റൻറ് അനസ്തീസിയോളജിസ്റ്റ് ആണ്.

Content Summary: International Association of Surgeons World Congress; A malayali doctor got invitation

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA